വളാഞ്ചേരിയില്‍ വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; അര്‍മ ലാബ് തട്ടിയത് 45 ലക്ഷത്തിലേറെ രൂപ
മലപ്പുറം: പ്രവാസികള്‍ക്ക് വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്കി മലപ്പുറം വളാഞ്ചേരിയിലെ ലാബ് തട്ടിയത് 45 ലക്ഷത്തിലേറെ രൂപ.
2500 പേരുടെ സാമ്പിളുകളാണ് കൊവിഡ് പരിശോധനയ്ക്കായി അര്‍മ ലാബ് ശേഖരിച്ചത്. ഇവിടെ ശേഖരിക്കുന്ന സാമ്പിളുകള്‍ കോഴിക്കോട്ടെ മൈക്രോ ലാബിലെത്തിച്ച് പരിശോധന നടത്തുകയാണ് ചെയ്തിരുന്നത്. എന്നാല്‍ 500 പേരുടെ സാമ്പിളുകള്‍ മാത്രമാണ് ഇവര്‍ മൈക്രോ ലാബിന് കൈമാറിയിട്ടുള്ളു. ബാക്കി 2000 സാമ്പിളുകളും പരിശോധനയ്ക്ക് അയക്കാതെ കൊവിഡ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് പോയവര്‍ അവിടെ നടത്തിയ പരിശോധനയില്‍ പോസറ്റിവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്. കരിപ്പൂര്‍, കണ്ണൂര്‍ അടക്കമുള്ള വിമാനത്താവളങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം ദുബൈയിലേക്ക് പോകേണ്ടിയിരുന്ന നിരവധി പേരുടെ യാത്ര മുടങ്ങിയിരുന്നു. മൈക്രോ ലാബിനെയടക്കം വിലക്കിക്കൊണ്ട് ദുബൈ വിദേശകാര്യ മന്ത്രാലയം എയര്‍ലൈനുകള്‍ക്ക് നോട്ടീസ് നല്‍കിയതിനാലാണ് അവിടുത്തെ സര്ട്ടിഫിക്കറ്റുമായെത്തിയവര്ക്ക് യാത്ര നിഷേധിച്ചത്.
പതിനാറാം തീയതിക്ക് ശേഷം ഈ ലാബില്‍ പോയവര്‍ വളാഞ്ചേരി പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും വളാഞ്ചേരി സി.ഐ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."