താമരശേരി യൂനിറ്റ് വ്യാപാരി വ്യവസായി തെരഞ്ഞെടുപ്പ്; അമീര്‍ മുഹമ്മദ് ഷാജിക്ക് അട്ടിമറി ജയം
താമരശേരി: യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ അമീര്‍ മുഹമ്മദ് ഷാജിക്ക് (മയൂരാസ്) അട്ടിമറി ജയം.
നിലവില്‍ ജില്ലാ വൈസ് പ്രസിഡന്റും താമരശേരി യൂനിറ്റില്‍ 36 വര്‍ഷമായി തുടര്‍ച്ചയായി പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്ന പി.സി അഷ്‌റഫിനെ രണ്ടു വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിലവില്‍ ജനറല്‍ സെക്രട്ടറിയായിരുന്ന അമീര്‍ മുഹമ്മദ് ഷാജി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇരുപക്ഷവും വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തിയിരുന്നു. പ്രകടന പത്രികയും സ്‌ക്വാഡ് വര്‍ക്കുകളും പ്രകടനവും ഉള്‍പ്പെടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ വെല്ലുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇരുകൂട്ടരും നടത്തിയത്. യൂനിറ്റിലെ 410 മെമ്പര്‍മാരില്‍ 351 പേര്‍ തെരഞ്ഞെടുപ്പില്‍ പങ്കാളികളായി.
2017-2019 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. സംസ്ഥാന പ്രസിഡന്റ് ടി. നസ്‌റുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പി.സി അഷ്‌റഫ് അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി ടി.ജെ ടെന്നിസണ്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അമീര്‍ മുഹമ്മദ് ഷാജി 10 വര്‍ഷത്തോളം സെക്രട്ടറിയായും നാലു വര്‍ഷം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.
വിജയത്തില്‍ ആഹ്ലാദം പ്രകടപ്പിച്ച് ഷാജിയും അനുയായികളും ഇന്നലെ വൈകിട്ട് താമരശേരി ടൗണില്‍ ബാന്റ് മേളങ്ങളുടെ അകമ്പടിയോടെ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."