ചന്ദ്രന്‍ ഉണക്കമുന്തിരി പോലെ ചുരുങ്ങിവരുന്നുണ്ടോ ?
ചന്ദ്രന്‍ സ്ഥിരമായി ചുരുങ്ങുന്നതിനാല്‍ ഉപരിതലത്തില്‍ ചുളിവ് വീഴുന്നുണ്ടെന്ന് നാസ തിങ്കളാഴ്ച്ച പുറത്ത് വിട്ട ലൂണാര്‍ റെക്കെഗെനൈസ് ഓര്‍ബിറ്റര്‍ എടുത്ത ചിത്രത്തില്‍ നിന്ന് വ്യക്തമാവുന്നു. ഭൂമിശാസ്ത്രപരമായി വാസയോഗ്യമല്ലന്ന് കണ്ടെത്തിയ ചന്ദ്രന്റെ ഉത്തരധ്രുവത്തിനടുത്തുളള ഏറ്റവും വലിയ മഞ്ഞുമലയായ മെയര്‍ ഫ്രിഗോറിസിനടുത്ത് നിന്നെടുത്ത 12,000 ത്തിലധികം ചിത്രങ്ങളില്‍ നടത്തിയ പഠനത്തില്‍ മെയര്‍ ഫ്രിഗോറിസ് സ്ഥാനം മാറുന്നതായും പിളരുന്നതായും മനസിലായി. ഭൂമി പോലെ ചന്ദ്രന് ടെക്‌റ്റോണിക്ക് പ്ലേറ്റുകളില്ല. 4500 കോടി വര്‍ഷം മുമ്പുണ്ടായ ചന്ദ്രനില്‍ ടെക്‌റ്റോണിക്ക് ആക്ടിവിറ്റിയില്ലാത്തതിനാല്‍ ചൂട് പുറം തള്ളികൊണ്ടിരിക്കുകയാണ്. ഇതിനാല്‍ ചന്ദ്രോപരിതലം ഉണക്കമുന്തിരി പോലെ ചുരുങ്ങുകയാണെന്നാണ് കണ്ടെത്തല്‍.
ചന്ദ്രന്റെ പുറംതോടായ ക്രസ്റ്റ് പൊട്ടുമ്പോയുണ്ടാവുന്ന ബലമുപയോഗിച്ചാണ് ഉപരിതലം ഉളളിലേക്ക് ചുരുങ്ങിവരുന്നത്. അപ്പോളുണ്ടാകുന്ന ഞെരുക്കത്തില്‍ ക്രസ്റ്റിന്റെ ഒരുഭാഗം മറ്റൊന്നിലേക്ക് കയറിനില്‍ക്കും. ഇക്കാരണത്താല്‍ ചന്ദ്രന്റെ വലുപ്പത്തില്‍ 150 അടിയുടെ കുറവാണുണ്ടായിരിക്കുന്നത്. 1960-70 കാലഘട്ടത്തില്‍ അപ്പോളോ ചാന്ദ്രപര്യവേഷകര്‍ ഭുകമ്പം ഉണ്ടാവുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തില്‍ ഉപരിതലത്തേക്കാള്‍ പ്രകംഭനമുണ്ടാവുന്നത് ഉളളിലാണെന്ന് കണ്ടെത്തിയിരുന്നു. ചന്ദ്രോപരിതലത്തിലുണ്ടാവുന്ന ഭൂകമ്പത്തേകുറിച്ചുളള അപ്പോളോയുടെ നിരീഷണവും ചേര്‍ത്തുളള പഠനം 'നേച്ച്വര്‍ ജിയോസയന്‍സ്' എന്ന ശാസ്ത്ര മാസികയാണ് പുറത്തുവിട്ടത്.
ചന്ദനില്‍ ഇപ്പോഴും ഈ പ്രതിഭാസം തുടരുന്നുണ്ടെന്ന് പഠനത്തിന് നേതൃത്തം നല്‍കിയ മാരിലാന്റ് യൂണിവേസിറ്റിയിലെ അസി.പ്രൊഫസര്‍ നിക്കോളാസ് ഷിമ്മര്‍ പറഞ്ഞു. ഭൂമിയിലല്ലാതെ മറ്റൊരിടത്തും ടെക്‌റ്റോണിക്കില്ലാത്തതിനാല്‍ ചന്ദ്രനില്‍ ഭൂകമ്പം തുടരുമെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.
You've heard of earthquakes. But what about moonquakes? Like a wrinkled grape drying out to a raisin, the Moon is shrinking as its interior cools causing wrinkles or faults to form on its brittle surface. When enough stress builds, it releases the quakes: https://t.co/H3ixgywT1p pic.twitter.com/OxNrVveAQk
— NASA (@NASA) May 13, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."