മദ്യവര്‍ജന യാത്ര ഒന്‍പതിന് തുടങ്ങും
കോഴിക്കോട്: കേരള മദ്യനിരോധന സമിതി മലബാര്‍ മേഖലയുടെ ആഭിമുഖ്യത്തില്‍ മദ്യവര്‍ജന പ്രബോധന, മദ്യനിരോധന പ്രക്ഷോഭണാഹ്വാന യാത്ര ഒന്‍പതിന് കോഴിക്കോട്ട് നിന്ന് തുടങ്ങും. സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ബോധവല്ക്കരണത്തില് സഹകരിക്കുക, സമ്പൂര്‍ണ മദ്യനിരോധനത്തിന് സമര സന്നദ്ധരാവുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയുള്ള യാത്ര കണ്ണൂര്‍, കാസര്‍കോട്, വയനാട്, പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം 16ന് കോഴിക്കോട്ട് തന്നെ സമാപിക്കും.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണന്, സീനിയര്‍ വൈസ് പ്രസിഡന്റ് ഫാദര്‍ വര്‍ഗീസ് മുഴുത്തേറ്റ്, മദ്യവിരുദ്ധ മഹിളാ വേദി സംസ്ഥാന അധ്യക്ഷ അഡ്വ. സുജാത വര്‍മ നേതൃത്വം നല്‍കും.
10ന് കണ്ണൂര്‍, 11ന് കാസര്‍കോട്, 12ന് വയനാട്, 13ന് മലപ്പുറം, 14ന് പാലക്കാട്, 15ന് തൃശൂര്‍, 16ന് മലപ്പുറം എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികള്‍ക്ക് ശേഷം രാമനാട്ടുകരയിലാണ് ജാഥയുടെ സമാപനം. വാര്‍ത്താസമ്മേളനത്തില്‍ കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണന്, ഖദീജ നര്‍ഗീസ്, ജില്ലാ പ്രസിഡന്റ് സി. ചന്തുക്കുട്ടി, ജാഥാ കോഡിനേറ്റര്‍ പപ്പന് കന്നാട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."