HOME
DETAILS
MAL
സി.ബി.ഐ അന്വേഷണം തടയാന്‍ ഓര്‍ഡിനനന്‍സിന് നീക്കം: ആരോപണവുമായി ചെന്നിത്തല
backup
September 29 2020 | 11:09 AM
തിരുവനന്തപുരം: ലൈഫ് മിഷന് കേസില്‍ സി.ബി.ഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണ്. പ്രതിപക്ഷം ഇത് ചെറുക്കും. ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടും. വേണ്ടിവന്നാല്‍ കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
മടിയില്‍ കനമുള്ളതുകൊണ്ടാണോ സിബിഐയെ പേടിക്കുന്നത്? ഇതില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണം. എഫ്സിആര്‍എ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."