സ്ഥിതി അതീവ ഗുരുതരം: സംസ്ഥാനത്ത് ഇന്ന് 7,354 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,354 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 672 പേരുടെ ഉറവിടം വ്യക്തമല്ല. 22 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.6,364 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ.3420 പേര്‍ രോഗമുക്തരായി. 130 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
മലപ്പുറം -1040,തിരുവനന്തപുരം -935,എറണാകുളം -859,കോഴിക്കോട് -837,കൊല്ലം -583,ആലപ്പുഴ -524,തൃശൂര്‍ -484,കാസര്‍ഗോഡ് -453 കണ്ണൂര്‍ -432,പാലക്കാട് -374,കോട്ടയം -336,പത്തനംതിട്ട -271,വയനാട് -169,ഇടുക്കി -57 രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്
ആദ്യ ഘട്ടത്തിൽ ഫലപ്രദമായി രോഗം നിയന്ത്രിച്ചിരുന്നതായും സംസ്ഥാനത്ത് അതീവഗുരുതര സ്ഥിതിവിശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സെപ്റ്റംബറിൽ രോഗികളുടെ എണ്ണത്തിൽ ഭീതിജനകമായ വർധനവുണ്ടായി. 96 ശതമാനം കൊവിഡ് കേസുകളും സമ്പർക്കത്തിലൂടെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ നില തുടർന്നാൽ വലിയ അപകടത്തിലെത്തും. എന്തുവിലകൊടുത്തം രോഗവ്യാപനം പിടിച്ചുകെട്ടണം. കൊവിഡ് വ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ പാലിക്കപ്പെടാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. സർക്കാർ സംവിധാനങ്ങൾ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."