ദയനീയം ഡല്‍ഹി
ന്യൂഡല്‍ഹി: സ്വന്തം തട്ടകത്തില്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സ് നാണംകെട്ട തോല്‍വി വഴങ്ങി. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹിക്കെതിരേ 146 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 212 റണ്‍സ്. മറുപടി പറയാനിറങ്ങിയ ഡല്‍ഹി 13.4 ഓവറില്‍ വെറും 66 റണ്‍സിന് പുറത്തായി അവിശ്വസനീയമാം വിധം തകര്‍ന്നു. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ സഞ്ജു മടങ്ങി. പിന്നാലെയെത്തിയവരെല്ലാം ക്ഷണത്തില്‍ ഘോഷയാത്രയായി പവലിയനിലേക്ക് മടങ്ങുന്ന കാഴ്ചയായിരുന്നു. 21 റണ്‍സെടുത്ത കരുണ്‍ നായര്‍ മാത്രം പൊരുതി നോക്കി. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഭജന്‍ സിങ്, കരണ്‍ ശര്‍മ രണ്ട് വിക്കറ്റെടുത്ത മലിംഗ എന്നിവരുടെ മികച്ച ബൗളിങാണ് മുംബൈയ്ക്ക് വിജയമൊരുക്കിയത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈയെ സീസണില്‍ ആദ്യമായി കളിക്കാനിറങ്ങിയ വിന്‍ഡീസ് താരം ലന്‍ഡല്‍ സിമ്മണ്‍സ് 43 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 66 റണ്‍സും മറ്റൊരു വിന്‍ഡീസ് താരം കെയ്‌റോണ്‍ പൊള്ളാര്‍ഡ് 35 പന്തില്‍ ഇത്ര തന്നെ സിക്‌സും ഫോറും തൂക്കി കണ്ടെത്തിയ 63 റണ്‍സുമാണ് കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. പാര്‍ഥിവ് പട്ടേല്‍ 22 പന്തില്‍ 25 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 14 പന്തില്‍ 29 റണ്‍സും അടിച്ചെടുത്തു. ടോസ് നേടി ഡല്‍ഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹിക്കായി റബാഡ, അമിത് മിശ്ര, കൊറി ആന്‍ഡേഴ്‌സന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."