HOME
DETAILS
MAL
ബംഗളുരൂ സ്വദേശിയെ മലപ്പുറത്ത് ബന്ധിയാക്കി 13 പവന് സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കാറും കവര്‍ന്നു
backup
May 16 2019 | 12:05 PM
മലപ്പുറം: ബംഗളൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി ആശുപത്രിമുറിയില്‍ കെട്ടിയിട്ട് സ്വര്‍ണവും പണവും കാറും കവര്‍ന്നു. ആശുപത്രിയുടമയുടെ മകനും സംഘവുമാണ് ഇതിനു പിന്നിലെന്നാണ് പൊലിസ് പറയുന്നത്. അഞ്ച് ലക്ഷം രൂപയും 13 പവന് സ്വര്‍ണവും കാറും തട്ടിയെടുത്തതെന്നാണ് പരാതി. കര്‍ണാടക സ്വദേശിയായ മധു വരസയുടെ പണവും സ്വര്‍ണവും കാറുമാണ് തട്ടിയെടുത്തത്.
മലപ്പുറം എം.ബി ആശുപത്രി ഉടമയുടെ മകന് ആദില്‍ യാഷിദ് ഉള്‍പ്പടെ നാല് പേരാണ് കേസിലെ പ്രതികളെന്ന് പൊലിസ് അറിയിച്ചു. ഇവരുടെ സുഹൃത്താണ് മധു വരസ. മലപ്പുറത്ത് എത്തിച്ച മധു വിനെ എംബി ആശുപത്രിയുടെ അനുബന്ധ ക്ലിനിക്കില്‍ ബന്ദിയാക്കിയാണ് സംഘം മോഷണം നടത്തിയത്. തട്ടിയെടുത്ത കാര്‍ ആശുപത്രിക്കുള്ളില്‍ നിന്നും പൊലിസ് കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."