ആത്മനിര്‍വൃതി തേടി ഫ്രഞ്ച് ഫുട്ബോള്‍ താരം പോള്‍ പോഗ്ബ മക്കയില്‍
മക്ക: ലോകത്തെ ഏറ്റവും വിലയേറിയ കളിക്കാരനെന്ന വിശേഷണം ലഭിച്ച ഫ്രഞ്ച് താരവും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുട്ബാള്‍ ക്ലബിന്റെ മിന്നുംതാരം പോള്‍ പോഗ്ബ മക്കയില്‍. വിശുദ്ധ ഉംറ നിര്‍വഹിക്കാനായാണ് അദ്ദേഹം മക്കയിലെത്തിയത്.
ഇത് മൂന്നാം തവണയാണ് അദ്ദേഹം മക്കയില്‍ എത്തുന്നത്. പ്രീമിയര്‍ ലീഗ് മാന്‍ഞ്ചസ്റ്റര്‍ കിരീടം ചൂടിയതിന് പിന്നാലെ വിശുദ്ധ റമദാനും എത്തിയതാണ് മക്കയില്‍ ഉംറക്കായി അദ്ദേഹം വന്നത്. ഫ്രഞ്ച് ദേശീയ ടീമിലെ പ്രമുഖനായ പോഗ്ബയാണ് 2017 സീസണില്‍ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുക നേടിയ കളിക്കാരന്. 114 ദശലക്ഷം ഡോളര്‍ യുവന്റസിന് നല്‍കിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോഗ്ബയെ സ്വന്തമാക്കിയത്.
നേരത്തെ ഹജ്ജ് നിര്‍വഹിച്ചിരുന്നു പോഗ്ബ. ഗ്വിനിയക്കാരായ ദമ്പതികളുടെ മകനായി ഫ്രാന്‍സില്‍ ജനിച്ച പോഗ്ബയും ഫുട്ബോള്‍ കളിക്കാര്‍ തന്നെയായ രണ്ടു സഹോദരന്മാരും മാതാവ് യോ മോരിബയില്നിന്നാണ് ഇസ്ലാമിക വിശ്വാസത്തിലെത്തിയത്. മതവിശ്വാസം മുറുകെ പിടിക്കുന്ന മോരിബയാണ് തന്റെ പ്രചോദന കേന്ദ്രമെന്ന് പലതവണ പോഗ്ബ പറഞ്ഞിരുന്നു. മക്കയിലെത്തിയ പോള്‍ പോഗ്ബയെ സഊദി സ്പോര്‍ട്സ് അതോറിറ്റി ഡയറക്ക്റ്റര്‍ ബോര്‍ഡ് ചെയര്മാന് തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന് സ്വീകരിച്ചു. കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."