എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ആസ്ഥാനം നാളെ ഉദ്ഘാടനം ചെയ്യും
പുത്തനത്താണി: എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ അത്യാധുനിക സൗകര്യത്തോടെയുള്ള ആസ്ഥാനം പുത്തനത്താണിയില്‍ നാളെ വൈകിട്ട് ഏഴിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുത്തനത്താണി ബസ് സ്റ്റാന്‍ഡിനടുത്ത മസ്ജിദിനോട് ചേര്‍ന്ന് നില്‍ക്കുന്ന എസ്.കെ.എസ്.എസ്.എഫ് ആസ്ഥാനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാനത്തിന്റെ പ്രളയക്കെടുതി അനുഭവിച്ച വിവിധ പ്രദേശങ്ങളില്‍ സന്നദ്ധ സേവന രംഗത്ത് പ്രവര്‍ത്തിച്ച വിഖായ വളണ്ടിയര്‍മാരെ ആദരിക്കലും വെസ്റ്റ് ജില്ലാ വെബ് ലോഞ്ചിങ്ങും പദ്ധതി പ്രഖ്യാപനവും നടക്കും.
പൊതുസമ്മേളനത്തിന് മുന്‍പ് മജ്‌ലിസുന്നൂര്‍ ആത്മീയ സദസും നടക്കും. പ്രതിനിധി ക്യാംപ് നാളെ ഉച്ചക്ക് മൂന്നിന് നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. സാലിം ഫൈസി കൊളത്തൂര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ ക്ലാസെടുക്കും.
പൊതുസമ്മേളനത്തില്‍ വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ അധ്യക്ഷനാകും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സമസ്ത മുശാവറ അംഗം ഹാജി മരക്കാര്‍ ഫൈസി നിറമരുതൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, സി.മമ്മൂട്ടി എം.എല്‍.എ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ശാഫി മാസ്റ്റര്‍ ആട്ടീരി സംസാരിക്കും.
സമ്മേളന വിളംബരമായി ഇന്ന് വൈകിട്ട് അഞ്ചിന് അതിരുമടയില്‍ നിന്നും ആരംഭിച്ച് പുത്തനത്താണി ബസ് സ്റ്റാന്‍ഡില്‍ സമാപിക്കുന്ന വിഖായ റാലി നടക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി, ജനറല്‍ സെക്രട്ടറി ശാഫി മാസ്റ്റര്‍ ആട്ടീരി, ട്രഷറര്‍ അനീസ് ഫൈസി, വര്‍ക്കിങ് സെക്രട്ടറി മുഹമ്മദലി പുളിക്കല്‍, സയ്യിദ് ശാക്കിറുദ്ദീന്‍ തങ്ങള്‍ വെട്ടിച്ചിറ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."