ഹൂതികള്‍ക്ക് നേരെ കനത്ത ആക്രമണവുമായി സഖ്യ സേന: 97 ഹൂതികള്‍ കൊല്ലപ്പെട്ടു; 120 പേര്‍ പിടിയില്‍
റിയാദ്: സഊദി ദേശീയ എണ്ണകമ്പനിക്ക് കീഴിലെ സഊദി അരാംകോയുടെ എണ്ണപമ്പിങ് സ്‌റ്റേഷനുകള്‍ക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണം നടത്തിയ യമനിലെ വിമത സേനയായ ഹൂതികള്‍ക്കെതിരേ ശക്തമായ ആക്രമണംവുമായി നേതൃത്വത്തിലുള്ള അറബ് സഖ്യ സേന. യമന്‍ ഔദ്യോഗിക സൈനിക സഹായത്തോടെ ഹൂതി കേന്ദ്രങ്ങളില്‍ നടത്തിയ കനത്ത ആക്രമണങ്ങളില്‍ ചുരുങ്ങിയത് 97 ഹൂതി സൈനികര്‍ കൊല്ലപ്പെട്ടതായി അറബ് സഖ്യ സേനയെഉദ്ധരിച്ച് അല്‍ അറബിയെ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കുപടിഞ്ഞാറന്‍ യമന്‍ ഗവര്‍ണറേറ്റിന് കീഴിലെ അല്‍ ദാലിയ മേഖലയിലെ ഹൂതി കേന്ദ്രങ്ങളിലാണ് സൈനിക നടപടി തുടങ്ങിയത്. ഇവിടെ നിന്നും 120 വിമതരെ യുദ്ധ തടവുകാരായി പിടികൂടുകയും ചെയ്തിട്ടുണ്ട്.
അല്‍ ദാലിയയുടെ വടക്കുള്ള ഖാതബ നഗരത്തില്‍ നടന്ന പോരാട്ടത്തില്‍ ഹൂതികളെ ഇവിടെ നിന്നും തുരത്താനും ഇപ്പോള്‍ ഹൂതികള്‍ മാസൂബ്, അല്‍ ഫാമര്‍ മേഖലയിലേക്ക് ചുരുങ്ങിയതായും സൈന്യം അവകാശപ്പെട്ടു. ആക്രമണത്തില്‍ ഹൂതികളുടെ സൈനിക വാഹനങ്ങള്‍ കത്തി നശിച്ചു. ഹൂതി സെല്ലുകളെ കണ്ടെത്താന്‍ സ്പെഷല്‍ ഫോഴ്സുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. അബ്സ് ജില്ലയില്‍ നടന്ന വ്യോമാക്രമണത്തില്‍ നിരവധി ഹൂതികള്‍ കൊല്ലപ്പെട്ടതായും ആറു യുദ്ധ ടാങ്കറുകള്‍ നശിപ്പിച്ചതായും പ്രതിരോധ മന്ത്രാലയം വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ചയാണ് സഊദി എണ്ണപമ്പിങിനു നേരെ ഇറാന്‍ സഹായമുള്ള ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. ഏഴു ഡ്രോണ്‍ ആക്രമണങ്ങളാണ് തങ്ങള്‍ നടത്തിയതെന്നു ഹൂതികള്‍ അവകാശപ്പെട്ടിരുന്നു. പതിനാറു വര്‍ഷത്തിനിടെ 11 ഭീകരവാദ ആക്രമണമാണ് അല്‍ഖാഇദ, ,ഐ എസ്, ഹൂതികള്‍ നേതൃത്വത്തില്‍ സഊദി എണ്ണ സംവിധാനങ്ങള്‍ക്ക് നേരെ നടന്നത്. എണ്ണക്കമ്പനി പമ്പിങ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിനെതി രേ അറബ് ലോകം ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."