മലപ്പുറം ഗവ. കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം: അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍
മലപ്പുറം: ഗവ.കോളജിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ യൂനിയന്‍ ചെയര്‍മാനുള്‍പെടെ നാല് എം.എസ്.എഫ് ഭാരവാഹികള്‍ക്ക് പരുക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ കെ.എസ് മായ അറിയിച്ചു.
ആക്രമണത്തില്‍ പരുക്കേറ്റ യൂനിയന്‍ ചെയര്‍മാന്‍ അവസാന വര്‍ഷ ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ഥി പി.പി ഷംസീറുല്‍ഹഖ്, രണ്ടാംവര്‍ഷ ബി.എ ഹിസ്റ്ററി വിദ്യാര്‍ഥി വി.കെ ഉമറലി, രണ്ടാംവര്‍ഷ ബി.എ ഉറുദു വിദ്യാര്‍ഥി എം.പി സഫ്‌വാന്‍, രണ്ടാം വര്‍ഷ ബി.എ ഇസ്‌ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥി ഇ.കെ ഷെഫീഖ് എന്നിവരെ പരുക്കുകളോടെ മലപ്പുറം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് വടികൊണ്ടുള്ള അടിയേറ്റ് ചെയര്‍മാന്‍ ഷംസീറുല്‍ഹഖ് ബോധരഹിതനായി വീണു.
ഉമറലിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ടു എസ്.എഫ്.ഐ പ്രവര്‍ത്തകരായ അഞ്ചാംസെമസ്റ്റര്‍ ഇസ്‌ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥി മുര്‍ഷിദ് റിസ്‌വാന്‍, അഞ്ചാം സെമസ്റ്റര്‍ ബി.എ ഹിസ്റ്ററി വിദ്യാര്‍ഥി ഗോകുല്‍രാജ്, ഒന്നാം സെമസ്റ്റര്‍ ഇസ്‌ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥി സിധുല്‍രാജ്, അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ഥി ശരണ്‍കുമാര്‍, അഞ്ചാം സെമസ്റ്റര്‍ ഇക്കണോമിക്‌സ് വിദ്യാര്‍ഥി ജിഷ്ണു എന്നീ വിദ്യാര്‍ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഇന്നലെ കോളജ് യൂനിയന്‍ സത്യപ്രതിജ്ഞ നടക്കുന്നതിനിടെയാണ് സംഭവം. മുന്‍വര്‍ഷം എസ്.എഫ്.ഐ ഭരിച്ച കോളജില്‍ കഴിഞ്ഞ ദിവസം നടന്ന കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ജനറല്‍സീറ്റുകളും എം.എസ്.എഫ് നേടിയിരുന്നു. ഇതില്‍ വിറളിപൂണ്ടാണ് എസ്.എഫ്.ഐ ആക്രമണമെന്നു എം.എസ്.എഫ് ആരോപിച്ചു. എന്നാല്‍ എം.എസ്.എഫ് ആണ് ആക്രമണം അഴിച്ചിട്ടുവിട്ടതെന്നു എസ്.എഫ്.ഐ ആരോപിച്ചു. ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."