HOME
DETAILS

സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു അവസരം നഷ്ടപ്പെടും

  
backup
May 06 2017 | 22:05 PM

%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3


പൊന്നാനി: സി.ബി.എസ്.ഇ പത്താം ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ കേരള സിലബസില്‍ പ്ലസ്ടുവിന് അവസരങ്ങള്‍ ലഭിക്കില്ല .ഇതോടെ രക്ഷിതാക്കളും വിദ്യാര്‍ഥികളും ആശങ്കയിലായി.
ഇത്തവണ പ്ലസ് വണ്‍ രജിസ്‌ട്രേഷന്‍ മെയ് എട്ടിനാണ് ആരംഭിക്കുക . ട്രയല്‍ അലോട്ട്‌മെന്റ് 29ന് തുടങ്ങും. ആദ്യ അലോട്ട് മെന്റ് അഞ്ച്, ആറ് തിയതികളില്‍ വന്ന് ക്ലാസുകള്‍ ജൂണ്‍ 14ന് ആരംഭിക്കാനാണ് നിലവിലെ തീരുമാനം. സി.ബി.എസ്.ഇ വിദ്യാര്‍ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം ജൂണ്‍ രണ്ടിനാണ് പുറത്തുവിടുക. കേരള സിലബസിലെ പ്ലസ് വണ്‍ രജിസ്‌ട്രേഷന്‍ നപടികള്‍ മെയ് എട്ട് മുതല്‍ 22വരെയുള്ള ദിവസങ്ങളിലാണ് നടക്കുക .അതോടെ സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ കേരള സിലബസില്‍ അപേക്ഷിക്കാനാവില്ല.
എല്ലാ വര്‍ഷവും സി.ബി.എസ്.ഇ വിദ്യാര്‍ഥികളെ കൂടി പരിഗണിക്കുന്ന തരത്തിലായിരുന്നു അലോട്ട്‌മെന്റ് നടപടികള്‍ പുരോഗമിച്ചിരുന്നത് . സി.ബി.എസ്.ഇയില്‍ 10ാം ക്ലാസ് പഠിക്കുന്ന 95 ശതമാനം കുട്ടികളും ഹയര്‍ സെക്കന്‍ഡറി പഠനത്തിന് ആശ്രയിക്കുന്നത് കേരള സിലബസിനെയാണ് .
നിലവില്‍ കേരള സിലബസിലെ ഹയര്‍ സെക്കന്‍ഡറിക്ക് 45 ഓപ്ഷനുകള്‍ ഉണ്ട് . ഇത്രയും വിഷയ വൈവിധ്യം സി.ബി.എസ്.ഇ ഹയര്‍ സെക്കന്‍ഡറിയില്‍ ഇല്ല .വിഷയ വൈവിധ്യങ്ങളാണ് പ്രധാനമായും കേരള സിലബസിനെ പ്രിയപ്പെട്ടതാക്കുന്നത് . ഇതിനു പുറമെ കേരള സിലബസിലെ ഹയര്‍ സെക്കന്‍ഡറി; കേരള എന്‍ജിനീയറിങ്ങിനും കേരള മെഡിക്കലിനും എന്‍ട്രന്‍സ് എഴുതുന്നത് കൂടുതല്‍ എളുപ്പമാക്കുന്നുമുണ്ട് . ഇതുകൊണ്ട് തന്നെയാണ് സി.ബി.എസ്.ഇയില്‍ പഠിക്കുന്നവരും ഹയര്‍ സെക്കന്‍ഡറിയില്‍ കേരള സിലബസിനെ ആശ്രയിക്കുന്നത് .
മുന്‍ വര്‍ഷങ്ങളില്‍ സി.ബി.എസ്.ഇ റിസള്‍ട്ട് വന്നതിന് ശേഷമാണ് ഹയര്‍ സെക്കന്‍ഡറിക്ക് അധിക ബാച്ചുകള്‍ അനുവദിക്കാറ് .ഇത്തവണ ഈ പതിവും തെറ്റിച്ച് 20 ശതമാനം സീറ്റുകള്‍ ഇപ്പോള്‍ തന്നെ അനുവദിച്ചു കഴിഞ്ഞു. ഫലത്തില്‍ അലോട്ട്‌മെന്റ് നടക്കുമ്പോള്‍ ഈ സീറ്റുകളില്‍ കൂടി പ്രവേശനം നടക്കും. ഒരു കാരണവശാലും കേരള സിലബസില്‍ ഇത്തവണ സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ അലോട്ട്‌മെന്റ് വഴി അവസരം ലഭിക്കില്ല. ഇനി സി. ബി.എസ്.ഇ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കള്‍ക്കും മുന്നിലുള്ള ഏക മാര്‍ഗം സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ തലവരിപ്പണം കൊടുത്ത് സിറ്റ് ബുക്ക് ചെയ്യുക എന്നത് മാത്രമാണ് . ഓരോ സ്‌കൂളിലും ആകെ സീറ്റിന്റെ 20 ശതമാനം മാനേജ്‌മെന്റ് കോട്ടയാണ് . അരലക്ഷത്തിലധികം കുട്ടികളാണ് സംസ്ഥാനത്ത് സി.ബി.എസ്.ഇയില്‍ പത്താംക്ലാസ് പരീക്ഷ എഴുതിയിട്ടുള്ളത് .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago