ഐ.ടി @ സ്‌കൂളിന്റെ 'സ്‌കൂള്‍വിക്കി'ക്ക് ദേശീയാംഗീകാരം
തിരുവനന്തപുരം: ഈ വര്‍ഷത്തെ സോഷ്യല്‍ മീഡിയാ ഫോര്‍ എംപവര്‍മെന്റ് അവാര്‍ഡ്‌സില്‍ ഐ.ടി @ സ്‌കൂള്‍ പ്രോജക്ടിന്റെ 'സ്‌കൂള്‍വിക്കി'ക്ക് അംഗീകാരം. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഡിജിറ്റല്‍ എംപവര്‍മെന്റ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡില്‍ സ്‌കൂള്‍വിക്കിക്ക് 'പ്രത്യേക പരാമര്‍ശം' ലഭിച്ചത്. ദേശീയ തലത്തില്‍ ആദ്യ ഘട്ടത്തില്‍ പരിഗണിച്ച 162 പ്രോജക്ടുകളില്‍ നിന്നാണ് അവസാന ഘട്ടത്തിലേക്ക് 'സ്‌കൂള്‍വിക്കി' ഉള്‍പ്പെടെ 10 പ്രോജക്ടുകളെ പരിഗണിച്ചത്.
സംസ്ഥാനത്തെ ഒന്നുമുതല്‍ 12വരെയുള്ള പതിനയ്യായിരത്തോളം സ്‌കൂളുകളെ കൂട്ടിയിണക്കുന്ന 'സ്‌കൂള്‍വിക്കി'ക്ക് 2009 കേരളപ്പിറവി ദിനത്തിലാണ് തുടക്കമിട്ടത്. രണ്ടു വര്‍ഷത്തിനുശേഷം പ്രവര്‍ത്തനം നിലച്ച സ്‌കൂള്‍വിക്കി 2016 നവംബര്‍ ഒന്ന് മുതലാണ് ഐ.ടി @ സ്‌കൂള്‍ പുനരുജ്ജീവിപ്പിച്ചത്. ഓരോ വിദ്യാലയവും അവരെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ക്കൊപ്പം പ്രമുഖരായ പൂര്‍വവിദ്യാര്‍ഥികള്‍, സ്‌കൂള്‍ ഭൂപടം, സ്‌കൂള്‍ വെബ്‌സൈറ്റ്, വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം, കുട്ടികളുടെയും അധ്യാപകരുടേയും രചനകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തുന്നതാണ് 'സ്‌കൂള്‍വിക്കി'.
ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും ബൃഹത്തായ വിവരശേഖരം ലക്ഷ്യമിടുന്ന സ്‌കൂള്‍വിക്കിയില്‍ നിലവില്‍ ഒരു ലക്ഷത്തോളം താളുകളും 24,235 ഉപയോക്താക്കളുമുണ്ട്. 3.6 ലക്ഷം തിരുത്തലുകള്‍ ഇതുവരെ നടന്നിട്ടുണ്ട്. ഇപ്രാവശ്യത്തെ സംസ്ഥാന സ്‌കൂള്‍കലോത്സവത്തിലെ രചനാ മത്സരങ്ങളിലെ മുഴുവന്‍ സൃഷ്ടികളും സ്‌കൂള്‍വിക്കിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കുട്ടികളുടെ ഇടയില്‍ പങ്കാളിത്ത രീതിയിലുള്ള വിവരശേഖരണവും പങ്കുവയ്ക്കലും പ്രോത്സാഹിപ്പിക്കുന്നതില്‍ സ്‌കൂള്‍വിക്കി മാതൃകയാണെന്ന് ജൂറി അഭിപ്രായപ്പെട്ടു. സ്‌കൂള്‍വിക്കി മികച്ച രീതിയില്‍ പരിപാലിക്കുന്ന സ്‌കൂളുകള്‍ക്ക് ജൂണില്‍ അവാര്‍ഡുകള്‍ നല്‍കുമെന്ന് ഐ.ടി @ സ്‌കൂള്‍ പ്രോജക്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."