'പ്ലെയിന്‍ സ്പീക്കി'ന് പുരസ്‌കാരം
കൊച്ചി : 11ാമത് പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡുകളില്‍ ഏജന്‍സി ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് പ്ലെയിന്‍സ്പീക്ക് അര്‍ഹമായി. പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡ് ട്രസ്റ്റാണ് മല്‍സരം സംഘടിപ്പിച്ചത്. മല്‍സരത്തിലെ എല്ലാ വിഭാഗത്തിലുമായി നേടിയ ഏറ്റവുമധികം പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് ഏജന്‍സി ഓഫ് ദി ഇയറിനെ തെരഞ്ഞെടുത്തത്. അഡ്വര്‍ടൈസര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മാതൃഭൂമിക്കു ലഭിച്ചു.
കൊച്ചിയില്‍ നടന്ന പുരസ്‌കാര വിതരണ ചടങ്ങ് പത്മശ്രീ പിയൂഷ് പാണ്ടെ ഉദ്ഘാടനം ചെയ്തു. ഒഗിള്‍വി ആന്‍ഡ് മേത്തര്‍ ഇന്ത്യ നാഷനല്‍ ക്രിയേറ്റീവ് ഡയറക്ടര്‍ രാജീവ് റാവു, ബാംഗ് ഇന്‍ ദ മിഡിലിന്റെ മാനേജിങ് പാര്‍ട്ണറും ചീഫ് ക്രിയേറ്റീവ് ഓഫിസറുമായ പ്രതാപ് സുതന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ദക്ഷിണേന്ത്യയിലെ ഏജന്‍സികള്‍ക്കായി സംഘടിപ്പിച്ച പെപ്പര്‍ 2017 മല്‍സരത്തിലേക്ക് 70 ഏജന്‍സികളില്‍ നിന്നായി 600ല്‍പരം അപേക്ഷകള്‍ ലഭിച്ചതില്‍ നിന്നാണ് വിജയികളെ കണ്ടെത്തിയത്. ഇന്ത്യയിലെ പരസ്യമേഖലയില്‍ ഏറെ വിലമതിക്കപ്പെടുന്ന പുരസ്‌കാരങ്ങളിലൊന്നാണ് പെപ്പര്‍ അവാര്‍ഡെന്ന് പെപ്പര്‍ അവാര്‍ഡ്‌സ് ട്രസ്റ്റ് ചെയര്‍മാന്‍ കെ. വേണുഗോപാല്‍ പറഞ്ഞു. പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡ്‌സ് ട്രസ്റ്റ് സെക്രട്ടറി ലക്ഷ്മണ്‍ വര്‍മ നന്ദി പറഞ്ഞ ചടങ്ങില്‍ ട്രസ്റ്റികളായ യു.എസ്.കുട്ടി, ടി. വിനയകുമാര്‍, പി.കെ നടേഷ്, ആര്‍. മാധവ മേനോന്‍, സന്ദീപ് നായര്‍, ടി. സുദീപ് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."