മോദി നുണകളെ ട്രോളാന്‍ ഡിക്ഷണറിയിലേക്ക് രാഹുല്‍ വക പുതിയ വാക്ക് മോദിലൈ
ന്യൂഡല്‍ഹി; പ്രധാനമന്ത്രിയുടെ വ്യാജ അവകാശവാദങ്ങളെ പരിഹസിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇംഗ്ലിഷ് ഡിക്ഷണറിയിലേക്ക് ഒരു വാക്കുകൂടി സംഭാവന ചെയ്തു.
മോദിലൈ എന്ന വാക്കാണ് രാഹുല്‍ ടിറ്ററില്‍ പങ്കുവച്ചത്. ഡിക്ഷണറിയില്‍ ഈ വാക്കു തിരഞ്ഞാല്‍ ലഭിക്കുന്ന വാക്കര്‍ഥവും രാഹുല്‍ പങ്കുവയ്ക്കുന്നു. അതിന്റെ സ്ക്രീന്‍ ഷോര്‍ട്ടും പങ്കുവച്ചിട്ടുണ്ട്.
നിരന്തരം സത്യത്തെ തിരുത്തുക, പതിവായി നുണ പറയുക. വിവരമില്ലാതെ നുണപറയുക എന്നൊക്കെയാണെത്രെ മോദിലൈക്ക് ഡിക്ഷണറിയില്‍ ലഭിക്കുന്ന അര്‍ഥം. അതുകൊണ്ട് ഈ പേരാണ് മോദിക്കുചേരുക എന്നും അദ്ദേഹം പറയുന്നു.
മോദിലൈ എന്ന പുതിയ വാക്ക് ഇപ്പോള്‍ ലോകത്ത് മുഴുവന്‍ പരിചിതമാണ്. മോദിയുടെ നുണകള്‍ പ്രസിദ്ധീകരിക്കാനായി ഒരു വെബ്സൈറ്റ് തന്നെയുണ്ടെന്നും രാഹുല്‍ ട്വീറ്റിലൂടെ പരിഹസിക്കുന്നു. മോദിയുടെ പരാമര്‍ശങ്ങളിലെ വസ്തുതാവിരുദ്ധത തെളിയിക്കുന്ന വെബ്സൈറ്റിലെ വാര്‍ത്തയുടെ ലിങ്കും രാഹുല്‍ പങ്കുവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."