നഗരത്തിലെ ഹോട്ടലുകളില്‍ വ്യാപക റെയ്ഡ്; പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു
കാഞ്ഞങ്ങാട്: നഗരത്തിലെ വിണ്ടണ്ടവണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടിണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടധ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം അധികൃതര്‍ റെയ്ഡ് നടത്തി. പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെ രാവിലെയാണ് നഗരസഭ ആരോഗ്യ വിഭാഗം സൂപ്പര്‍വൈസര്‍ രാജശേഖരന്‍ നായര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സജി കുമാര്‍, ബി.വി ബീന, പി.വി സീമ എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.
എലിപ്പനി. മറ്റുസാംക്രമിക രോഗങ്ങള്‍ തുടങ്ങിയവ പടരുന്നതിനാല്‍ ഹോട്ടലുകളും മറ്റുകടകളും വൃത്തിയായി സൂക്ഷിക്കണമെന്ന് നഗരസഭ അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിലെ ഹോട്ടലുകളിലും പരിസരങ്ങളിലും പരിശോധന കര്‍ക്കശമാക്കിയത്. പഴകിയ ഭക്ഷണങ്ങള്‍ വില്‍പന നടത്തുന്ന ഹോട്ടലുകളുടെ ലൈസന്‍സ് തന്നെ റദ്ദാക്കുമെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. അതുപോലെ തന്നെ രാത്രികാല കച്ചവടം നടത്തുന്ന പെട്ടിക്കടകള്‍ക്കെതിരേയും പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."