കാഞ്ഞങ്ങാട് നഗരത്തിലെ അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നഗരത്തിലെ നയാ ബസാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ എത്തിയ നഗരസഭാ ജീവനക്കാരെ ചിലര്‍ തടഞ്ഞു. നയാ ബസാറിന്റെ തുടക്കത്തില്‍ സ്ഥലം കൈയേറി പച്ചക്കറികളും പഴ വര്‍ഗങ്ങളും വില്‍പന നടത്തുന്നവരെയാണ് ആദ്യം ഒഴിപ്പിച്ചത് . റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രധാന വഴിയായ നയാ ബസാറില്‍ അനധികൃത കൈയേറ്റങ്ങള്‍ കൂടുതലാണെന്നു നേരത്തെ തന്നെ പരാതിയുള്ളതാണ്.
നഗരത്തില്‍ പല ഭാഗങ്ങളിലായി അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഇരുപതോളം പെട്ടിക്കടകള്‍ ഇന്നലെ രാവിലെ നഗരസഭ അധികൃതര്‍ എടുത്തുമാറ്റി.
നഗരസഭയുടെ വടക്കേ അതിര്‍ത്തിയായ പത്മ ക്ലിനിക് മുതല്‍ ഹൊസ്ദുര്‍ഗ് വരെ 95 പെട്ടികടകള്‍ പ്രവര്‍ത്തിക്കുന്നതില്‍ ഭൂരിഭാഗവും ലൈസന്‍സുള്ളതല്ല. കോട്ടച്ചേരി കല്ലട്ര കോംപ്ലക്‌സിനു സമീപം, നയാ ബസാര്‍ തുടങ്ങുന്നതിനു മുമ്പ് നിലത്ത് ഇരുന്നുള്ള പച്ചക്കറി കച്ചവടവും വ്യാഴാഴ്ച മുതല്‍ അനുവദനീയമല്ലെന്ന് അറിയിച്ചു കൊണ്ട് നഗരസഭ അധികൃതര്‍ നോട്ടിസ് നല്‍കി.
രാത്രികാലത്ത് മുളച്ചു പൊന്തുന്ന എല്ലാ അനധികൃത കച്ചവടവും നഗരത്തില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."