സി.ബി.ഐയെ തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നീക്കം: ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.ഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഓര്‍ഡിനന്‍സിന്റെ ഫയല്‍ ഒപ്പിടാനായി നിയമ സെക്രട്ടറിയുടെ മുന്നിലെത്തിയിരിക്കുകയാണ്. ഈ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് രേഖാമൂലം ആവശ്യപ്പെടും. അത് ഫലിച്ചില്ലെങ്കില്‍ കോടതിയില്‍ നിയമപരമായും പുറത്ത് രാഷ്ട്രീയമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്തിനാണ് സി.ബി.ഐയെ തടയുന്നതെന്ന് അദ്ദേഹം ചോദിച്ചു. അഴിമതിക്കാരെയും കൊള്ളക്കാരെയും രക്ഷിക്കാനുള്ള ഈ ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണ്. സി.ബി.ഐ അന്വേഷിച്ചാല്‍ എല്ലാ അഴിമതിക്കാരും കുടുങ്ങുമെന്ന നില വന്നപ്പോഴാണ് കേരളത്തില്‍ സി.ബി.ഐ വേണ്ടെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് നിയമമാക്കിയിയാല്‍ അത് സംസ്ഥാന ചരിത്രത്തിലെ കറുത്ത അധ്യായമായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
'ജലീലിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണം '
തിരുവനന്തപുരം: മാവോയിസ്റ്റ് സി.പി ജലീലിന്റെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണമല്ല, ഉന്നതതല അന്വേഷണമാണ് നടക്കേണ്ടിയിരുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വധിച്ചത് വ്യാജ ഏറ്റുമുട്ടല്‍ വഴിയാണെന്നാണ് മൃതദേഹം കണ്ട എല്ലാവരും പറഞ്ഞത്. പുറകില്‍ നിന്നാണ് വെടി കൊണ്ടത്. ഈ സര്‍ക്കാരിനുകീഴില്‍ ഏഴ് മാവോയിസ്റ്റുകളെയാണ് മനുഷ്യത്വരഹിതമായി വെടിവച്ചുകൊന്നത്. മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നും ചെന്നിത്തല ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."