പ്രതിപക്ഷ നേതാക്കള്‍ രാത്രിയില്‍ കൊവിഡ് ആശുപത്രി തിരക്കിനടക്കുന്നു: എ. വിജയരാഘവന്‍
ആലപ്പുഴ: പ്രതിപക്ഷ നേതാക്കള്‍ സംബന്ധത്തിന് പോകുംപോലെയാണ് രാത്രിയില്‍ കൊവിഡ് ആശുപത്രികള്‍ തിരക്കിനടക്കുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. ഇടതുമുന്നണിയുടെ ജില്ലാതല ബഹുജന സമരക്കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പകല്‍ മുഴുവന്‍ ഇവര്‍ സ്വന്തം പേര് മറച്ചുപിടിച്ചാണ് നാടാകെ കൊവിഡ് വ്യാപനം നടത്തുന്നത്. സമര കേന്ദ്രങ്ങളിലൂടെ കൊവിഡ് വ്യാപനം നടത്തുന്നതിന് കോണ്‍ഗ്രസ് - ബി.ജെ.പി കൂട്ടുകെട്ട് ശ്രമിച്ചു. സമരമുഖങ്ങളില്‍ പൊലിസിനെ കെട്ടിപ്പിടിച്ച് യു.ഡി.എഫ് നേതാക്കള്‍ കൊവിഡ് പരത്തുകയായിരുന്നു. ഇതിനു പ്രത്യേകം പരിശീലനം ലഭിച്ചവര്‍ തന്നെയുണ്ടായിരുന്നുകേരളത്തിലെ യു.ഡി.എഫ് എം.പിമാര്‍ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കാനും പാര്‍ലമെന്റില്‍ ചെന്ന് പിണറായിക്കെതിരേ സമരം ചെയ്യാനും മാത്രമേ കഴിയുന്നുള്ളൂ. അമിത്ഷാ ഈ വീടിന്റെ നായകന്‍ എന്നാണ് മുല്ലപ്പള്ളി കെ.പി.സി.സി ആസ്ഥാനത്ത് എഴുതി തൂക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."