മിച്ചഭൂമി പതിച്ചു നല്കുന്നു
വെള്ളരിക്കുണ്ട്: താലൂക്ക് മാലോത്ത് വില്ലേജ് റീ.സ.നം.5882ല്‍ ഒരേക്കര്‍ മിച്ചഭൂമി പതിച്ചു നല്‍കുന്നതിന് ജില്ലാ കലക്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കലക്ടറുടെ വിജ്ഞാപന നമ്പര്‍ -എച്ച് 6480252015. വിജ്ഞാപന തീയ്യതി 06-05-2017. അപേക്ഷകള്‍ നിശ്ചിത ഫോറത്തില്‍ (ഫോറം നമ്പര്‍ 17), വിജ്ഞാപന നമ്പര്‍, വിജ്ഞാപന തീയതി എന്നിവ രേഖപ്പെടുത്തി സമര്‍പ്പിക്കണം.
ഭൂമിയിലെ അര്‍ഹരായ കൈവശക്കാര്‍, ഭൂമി സ്ഥിതി ചെയ്യുന്ന മാലോത്ത് വില്ലേജിലെ അപേക്ഷകര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷയില്‍ കോര്‍ട്ട് ഫീസ് സ്റ്റാമ്പ് പതിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം ഒന്‍പത്.
കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് താലൂക്ക് ചീമേനി വില്ലേജ് റീ.സ.നം.2601 എ1എ1, 2601എ1സി1, 1181 എന്നിവയില്‍പെട്ട 19.86 34 ഏക്കര്‍ മിച്ചഭൂമി അര്‍ഹരായ ഭൂരഹിതകര്ഷകത്തൊഴിലാളികള്ക്ക് പതിച്ചു നല്‍കുന്നതിന് ജില്ലാകലക്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കലക്ടറുടെ വിജ്ഞാപന നമ്പര്‍ -എച്ച് 2-228912009. വിജ്ഞാപന തീയതി 06-05-2017.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."