ഗോഡ്സെ രാജ്യസ്നേഹി: മാപ്പ് പറഞ്ഞിട്ടില്ലെന്ന് പ്രഗ്യാസിങ്, പരസ്യമായി മാപ്പു പറഞ്ഞെന്ന് ബി.ജെ.പി
ന്യൂ ഡല്‍ഹി: ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ച സംഭവത്തില്‍ പിന്നെയും ട്വിസ്റ്റ്. പരാമര്‍ശം വിവാദമായതോടെ പരസ്യമായി മാപ്പു പറയണമെന്ന് അവരോട് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. അവര്‍ മാപ്പ് പറഞ്ഞതായും വാര്‍ത്ത വന്നു. എന്നാല്‍ പരസ്യമായി മാപ്പു പറയണമെന്ന ബി.ജെ.പിയുടെ നിര്‍ദേശം അവര്‍ തള്ളിക്കളഞ്ഞെന്നാണ് പുതിയ വാര്‍ത്ത.
പരാമര്‍ശം വിവാദമാവുകയും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ചെയ്തതോടെയാണ് ബിജെപി സ്ഥാനാര്‍ഥിയെ തള്ളിപ്പറഞ്ഞ് വിവാദത്തില്‍ നിന്ന് തലയൂരാന്‍ ശ്രമിച്ചത്. പ്രഗ്യയുടെ പരാമര്‍ശത്തെ അപലപിക്കുന്നുവെന്നും പരാമര്‍ശത്തില്‍ പ്രഗ്യ പരസ്യമായി മാപ്പു പറയണമെന്നും വിശദമാക്കിയ ബിജെപി പ്രഗ്യ മാപ്പു പറഞ്ഞതായും നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ ഇതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തക എന്ന നിലയില്‍ പാര്‍ട്ടി ലൈന്‍ ആണ് തന്റെയും ലൈന്‍ എന്നും പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്നും പ്രഗ്യ സിങ് താക്കൂര്‍ വ്യക്തമാക്കിയത്. പ്രഗ്യ നിലപാട് പരസ്യമായി വ്യക്തമാക്കിയതോടെ ബിജെപി വീണ്ടും വെട്ടിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."