കുട്ടികളുടെ പ്രയത്‌നത്തില്‍ മുള്ളേരിയ സ്‌കൂളിന് ഹൈടെക് ക്ലാസ്മുറി
ബദിയടുക്ക: മുള്ളേരിയ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു വിദ്യാര്‍ഥികളുടെ വക സ്‌നോഹോപഹാരമായി ഹൈടെക് ക്ലാസ്‌റൂം. ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ സമ്മാനിച്ച ആധുനിക സംവിധാനത്തിലുള്ള ഹൈടെക് ക്ലാസ് മുറിയും ജില്ലാ പഞ്ചായത്ത് സഹായത്തോടെ നിര്‍മിച്ച അടുക്കളയും ജില്ല പഞ്ചായത്ത് ക്ഷേമകാര്യ അധ്യക്ഷ എ.പി ഉഷ ഉദ്ഘാടനം ചെയ്തു.
പൂര്‍വ വിദ്യാര്‍ഥി സംഘടനായായ ബീംസ് ഓഫ് വി.എച്ച്.എസ്.ഇയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ നടന്ന വികസന നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഹൈസ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനായി ആറ് മുറികള്‍ ആധുനിക സംവിധാനത്തോടെയുള്ള ഹൈടെക് ക്ലാസ് മുറികളാക്കി. നാട്ടുകാരുടെ സാഹായത്തോടെ 'സുഭിക്ഷ' പദ്ധതി പ്രകാരം സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. പ്രവര്‍ത്തനം പൂര്‍ത്തിയാല്‍ ഉടനെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലുള്ള ക്ലാസ്മുറികളും ഹൈടെക്ക് ആക്കും. വി.എച്ച്.എസ്.ഇ വിഭാഗം പൂര്‍വവിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് രണ്ട് കംപ്യൂട്ടറും സംഭാവന നല്‍കി.
രണ്ട് ലക്ഷം രൂപയോളമാണ് വിദ്യാര്‍ഥി കൂട്ടായ്മ സ്‌കൂള്‍ വികസനത്തിനായി ചിലവഴിച്ചത്. ഹൈസ്‌കൂള്‍ ക്ലാസ് മുറികള്‍ മംഗ്ലൂരു യേനപ്പോയ ദന്തല്‍ കോളജ് തലവന്‍ ഡോ. ശ്യാം ഭട്ട്, കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, കാറടുക്ക പഞ്ചായത്ത് പ്രസിഡന്റ് ജി. സ്വപ്ന, കെ. വാരിജാക്ഷന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ 10 കോടി രൂപയുടെ സ്‌കൂള്‍ വികസന രേഖ അവതരിപ്പിച്ചു. ലൈബ്രറി, ഓഡിറ്റോറിയം, പൂന്തോട്ടം, മൈതാന നവീകരണം, സോളാര്‍ വൈദ്യുതി പദ്ധതി, മാലിന്യ നിര്‍മാര്‍ജനം എന്നിവയ്ക്ക് മുന്‍ഗണന കൊടുക്കുന്ന പദ്ധതി 2030നകം പൂര്‍ത്തിയാക്കും. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ നാരായണന്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എ. വിഷ്ണു ഭട്ട്, പി.ടി.എ പ്രസിഡന്റ് വേണുഗോപാലന്‍, എ. രാജേഷ് കുമാര്‍, ബിന്ദു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."