പൂജ നടത്തിയത് കരാറുകാരെന്ന് മന്ത്രി സുധാകരന്
കൊച്ചി: പാലാരിവട്ടം പാലം പൊളിക്കുന്നതിനുമുന്നോടിയായി നടന്ന പൂജ സര്‍ക്കാര്‍ ചെലവിലല്ലെന്ന് മന്ത്രി ജി.സുധാകരന്. വിഷയത്തില്‍ ചിലര്‍ അനാവശ്യവിവാദങ്ങളുണ്ടാക്കുകയാണെന്നും മന്ത്രി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഒരു പ്രവൃത്തി കരാറുകാര്‍ ഏറ്റെടുത്താല്‍ അതിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ അവരുടേതാണ്. അവിടെ കരാറുകാരുടെ താല്പര്യമനുസരിച്ച് പൂജയോ മറ്റ് മതാനുഷ്ഠാനങ്ങളോ നടത്തുന്നതില്‍ സര്ക്കാരിനുപങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്ധമായ രാഷ്ട്രീയവിരോധംവച്ചുകൊണ്ട് ചിലര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇതുസംബന്ധിച്ച് വ്യാജപ്രചരണം നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്. പാലത്തിന്റെ പുനര്‍നിര്‍മാണ ചുമതല വഹിക്കുന്ന ഡി.എം.ആര്‍സിയുടെ തലവന്‍ തികഞ്ഞ ഈശ്വരവിശ്വാസിയാണ്. കമ്യൂണിസ്റ്റുകാര്‍ വിശ്വാസങ്ങള്‍ക്കെതിരല്ല. മറിച്ച് വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സംരക്ഷണമേകുന്നവരാണ്. കരാറുകാര്‍ നടത്തുന്ന പൂജ തടയാന്‍ രാജ്യത്ത് നിയമവ്യവസ്ഥയില്ല. പൂജ നടന്നത് സര്‍ക്കാര്‍ ചെലവിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."