HOME
DETAILS

വിജയശതമാനം കുറഞ്ഞു; ഹയര്‍ സെക്കന്‍ഡറി പ്രവേശനം എളുപ്പമാകും

  
backup
May 06 2017 | 22:05 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%b6%e0%b4%a4%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d


കോഴിക്കോട്: വിജയശതമാനത്തിലുണ്ടായ കുറവും സീറ്റുകള്‍ കൂടിയതും ഇത്തവണത്തെ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന്റെ സങ്കീര്‍ണത ഒഴിവാക്കും. എന്നാല്‍ മലബാര്‍ മേഖലയില്‍ ആവശ്യത്തിന് ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ ഇല്ലാത്തത് മേഖലയിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഉന്നതപഠനം പ്രതിസന്ധിയിലാക്കാനിടയാക്കും. അതേസമയം സീറ്റുകള്‍ ഏറെ നികത്താതെ കിടക്കുമ്പോഴും പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കാനുള്ള അപേക്ഷ ഇപ്പോഴും സര്‍ക്കാരിനു മുന്‍പിലുണ്ട്. ഈ അപേക്ഷയില്‍ സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കുമെന്നതും നിര്‍ണായകമാണ്.
ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ഇരുപതു ശതമാനം സീറ്റുകളില്‍ വര്‍ധന വരുത്തിയതുകൂടി കണക്കാക്കിയാല്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയവരേക്കാള്‍ സീറ്റുകള്‍ ഇപ്പോള്‍ തന്നെയുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതപഠനത്തിന് യോഗ്യത നേടിയത് 4,37,156 പേരാണ്. ഇവര്‍ക്കായി ഉള്ളതാകട്ടെ 4,65,410 സീറ്റും. അതായത് 28,000 സീറ്റുകള്‍ അധികം. ഹയര്‍ സെക്കന്‍ഡറിയില്‍ സംസ്ഥാനത്താകെ 4,22,910 സീറ്റുകളുണ്ട്. ഇതുകൂടാതെ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 27,500 സീറ്റും പോളിടെക്‌നിക്കില്‍ 14,500 സീറ്റും ഐ.ടി.ഐയില്‍ 1,800 സീറ്റുമുണ്ട്.
ഇത്തവണയും തെക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയും മലബാര്‍ മേഖലയില്‍ വിദ്യാര്‍ഥികള്‍ ഓപ്പണ്‍ സ്‌കൂള്‍ രജിസ്‌ട്രേഷന്‍ നടത്തി ഉന്നതപഠനം നടത്തേണ്ട അവസ്ഥയുമാണുണ്ടാകുക. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും അധിക ബാച്ചുകളും അനുവദിക്കുമ്പോഴും മലബാര്‍ മേഖലയോടുള്ള അവഗണന തുടരുന്നതിനാലാണിത്.
എല്ലാ ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തുകയെന്ന സര്‍ക്കാര്‍ നയമാണ് ഇത്രമാത്രം സീറ്റുകള്‍ സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കാന്‍ ഇടയാക്കുന്നത്. പ്ലസ് ടു സ്‌കൂളുകളും സീറ്റുകളും ഒരു മാനദണ്ഡവുമില്ലാതെ അനുവദിച്ചതിനു പിന്നാലെ എസ്.എസ്.എല്‍.സി പരീക്ഷയിലെ കുറഞ്ഞ വിജയ ശതമാനവും ഓരോ വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നവരുടെ എണ്ണം കുറയുന്നതും സെക്കന്‍ഡറി മേഖലയില്‍ വരും വര്‍ഷങ്ങളിലും കടുത്ത പ്രതിസന്ധിക്കിടയാക്കിയേക്കും.
അധിക പ്ലസ് വണ്‍ സീറ്റുകള്‍ പല സ്‌കൂളുകള്‍ക്കും ബാധ്യതയാകും. ഓരോ വര്‍ഷവും ആവശ്യമെങ്കില്‍ ആദ്യം 10 ശതമാനവും പിന്നീട് 10 ശതമാനവും വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യാറ്. എസ്.എസ്.എല്‍.സി ഫലത്തില്‍ കുറവ് വന്ന സാഹചര്യത്തില്‍ അധിക സീറ്റുകള്‍ പല സ്‌കൂള്‍ മാനേജ്‌മെന്റുകളും വര്‍ധിപ്പിക്കാന്‍ ഇടയില്ല. ഇരുപത് കുട്ടികള്‍ എങ്കിലും ഇല്ലാതെ ബാച്ചുകളില്‍ ക്ലാസ് തുടങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  38 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago