എസ്‌കോള ഇന്റര്‍നാഷനല്‍ എന്‍ട്രന്‍സ് പരീക്ഷ നാളെ
മലപ്പുറം: എസ്‌കോള ഇന്റര്‍നാഷനല്‍ പ്ലസ്‌വണ്‍, ഡിഗ്രി ക്ലാസുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷ നാളെ ഉച്ചയ്ക്ക് 12ന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഗാര്‍ഡനില്‍ നടക്കും. സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളില്‍ പ്ലസ് വണ്‍ ബാച്ചിലേക്കും ബി.കോം, ബി.എ ഇംഗ്ലീഷ്, ബി.എ സൈക്കോളജി എന്നിവയില്‍ ബിരുദ തലത്തിലേക്കുമാണ് പ്രവേശന പരീക്ഷ നടക്കുന്നത്്.
എസ്‌കോള ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പ്രിന്‍സിപ്പല്‍ സിംസാറുല്‍ ഹഖ് ഹുദവി എന്നിവര്‍ വിദ്യാര്‍ഥികളുമായും രക്ഷിതാക്കളുമായും കൂടിക്കാഴ്ച നടത്തും.
ഹയര്‍ സെക്കന്‍ഡറി തലത്തില്‍ എന്‍ട്രന്‍സ് കോച്ചിങ്, ബിരുദതലത്തില്‍ സിവില്‍ സര്‍വിസ് കോച്ചിങ്, മോറല്‍ സ്റ്റഡീസ് എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ പദ്ധതിയാണ് എസ്‌കോള ഇന്റര്‍നാഷനല്‍ തയാറാക്കിയിരിക്കുന്നത്്.
ഉന്നത വിദ്യാഭ്യാസം ഉത്തമ സംസ്‌കാരം എന്ന ലക്ഷ്യത്തോടെ കോഴിക്കോട് വിമാനത്താവള പരിസരത്ത് അഞ്ചേക്കറില്‍ അത്യാധുനിക സൗകര്യങ്ങളോടെ ഈ വര്‍ഷം മുതലാണ് എസ്‌കോള ഇന്റര്‍നാഷനല്‍ ആരംഭിക്കുന്നത്.
അത്യാധുനിക സൗകര്യത്തോടെ പ്ലസ്‌വണ്‍, ഡിഗ്രി എന്നിവയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക റസിഡന്‍സ് കാംപസുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. നീറ്റ്, ജെ.ഇ.ഇ, പി.എസ്.സി, യു.പി.എസ്.സി, സി.എ, എല്‍.എല്‍.ബി തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് ഇന്ത്യയിലെ പ്രമുഖ ട്രെയിനര്‍മാരുടെ പരിശീലനം ലഭ്യമാകും.
ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷാ പഠനത്തിന് പ്രാമുഖ്യം നല്‍കിയാണ് എസ്‌കോളയുടെ സിലബസ് ക്രമീകരണം. തുടര്‍ച്ചയായ മാതൃകാ പരീക്ഷകള്‍, ഉന്നത പ്രൊഫഷണലുകളുമായി ഇന്ററാക്ഷന്‍, അത്യാധുനിക ലൈബ്രറികള്‍, സ്വിമ്മിങ്പൂള്‍, സ്‌പോര്‍ട്‌സ് സെന്റര്‍, ഔട്ട്‌ഡോര്‍ സ്‌റ്റേഡിയം, ഫിറ്റ്‌നസ് സെന്റര്‍, ഡിജിറ്റല്‍ ലാബുകള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, വെബ് ആപ്പ് വിഡിയോ പ്രസന്റേഷന്‍, ഫീല്‍ഡ് ട്രിപ്പ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് എസ്‌കോള തുടങ്ങുന്നതെന്ന് മാനേജിങ് ഡയരക്ടര്‍ കെ.പി ബാപ്പുട്ടി, ജനറല്‍ മാനേജര്‍ സലാം ഫൈസി ഒളവട്ടൂര്‍, ഡയരക്ടര്‍മാരായ ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍, ഡോ. അയ്യൂബ് വാഫി, മുനീര്‍ ഹുദവി വിളയില്‍ പറഞ്ഞു.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പ്രവേശന പരീക്ഷ എഴുതാന്‍ അവസരം. രജിസ്‌ട്രേഷന് ബന്ധപ്പെടുക: 9207140011, 9207140022.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."