അക്രമത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം: കോടിയേരി
തിരുവനന്തപുരം: അക്രമത്തിലൂടെയും കലാപത്തിലൂടെയും സര്‍ക്കാരിനെ അട്ടിമറിക്കാനാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നതെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ജനങ്ങളുടെ മുന്നില്‍ സര്‍ക്കാരിനെ സംശയ നിഴലിലാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. തുടര്ഭരണമുണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണു പ്രചാരണ കോലാഹലങ്ങള്‍. എന്നാല്‍ അഴിച്ചുവിട്ട പ്രചരണങ്ങളിലെ അര്‍ത്ഥ ശൂന്യത ജനങ്ങള്‍ മനസിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും അക്രമങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ് സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്.
വിശാലമായ കോ-ലീ-ബി സഖ്യത്തിന്റെ അട്ടിമറി സമരങ്ങള്‍ കേരളത്തില്‍ വിജയിക്കില്ല. സഖ്യത്തെ ജനങ്ങള്‍ ചെറുത്ത ചരിത്രമാണുള്ളത്. കേരളത്തില്‍ തുടര്‍ഭരണം സാധ്യമാകുമെന്നും കോടിയേരി പറഞ്ഞു.
സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന് മൊകേരി, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്. അനില്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാര്‍ എന്നിവരും പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."