ആകാശക്കാഴ്ചയില്‍ നിറങ്ങള്‍ ചാലിച്ച് മലബാര്‍ കൈറ്റ് ഫെസ്റ്റ് ഇന്ന് സമാപിക്കും
കാസര്‍കോട്: പതിനായിരങ്ങള്‍ക്ക് ആനന്ദം പകര്‍ന്ന് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടക്കുന്ന അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളക്ക് ഇന്ന് സമാപനം. ഇന്നലെ പട്ടം പറത്തല്‍ മേളയോടനുബന്ധിച്ച് ഇന്ത്യാ സ്‌പോര്‍ട്ടിന്റെയും ഇന്ത്യന്‍ മോട്ടോര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ നടന്ന ബീച്ച് അഡ്വഞ്ചര്‍ മത്സരം കാണികളെ ആവേശം കൊള്ളിച്ചു.
മാനവും മനസും ഒരുപോലെ കവര്‍ന്ന് കാണികള്‍ക്ക് വിസ്മയമായി ബേക്കലിന്റെ മാനത്ത് നിരവധി വര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള നിരവധി പട്ടങ്ങളാണ് മേളയില്‍ പാറിയത്. വിദേശ രാജ്യങ്ങളിലെ പട്ടം പറത്തല്‍ വിദഗ്ധര്‍ അടക്കം നിരവധി ടീമുകളാണ് പട്ടം പറത്താന്‍ ബേക്കലില്‍ എത്തിയിട്ടുള്ളത്.
സമാപന ദിവസമായ ഇന്ന് വൈകുന്നേരം മൂന്നു മുതല്‍ പട്ടം പറത്തല്‍ ആരംഭിക്കും. രാത്രിയില്‍ ഗാനമേളയും മറ്റു സാംസ്‌കാരിക പരിപാടികളും നടക്കും. ഇന്നലെ നടന്ന സാംസ്‌കാരിക സമ്മേളനം റെഡ് ഫ്‌ളവേഴ്‌സ് ടൂറിസം എം.ഡി രജ്ഞിത്ത് ജഗന്‍ ഉദ്ഘാടനം ചെയ്തു. ഖാലിദ് സി പാലക്കി അധ്യക്ഷനായി. പ്രസ് ക്ലബ് സെക്രട്ടറി രവീന്ദ്രന്‍ രാവണീശ്വരം,പി.കെ അബ്ദുല്ല, സാം ജോസ്, വിജയന്‍, പുഷ്‌കരന്‍, പ്രശാന്ത് നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."