സഊദിയില്‍ സമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള തെറ്റായ പ്രചരണങ്ങള്‍ക്ക് ഇനി കടുത്ത ശിക്ഷ
ജിദ്ദ: സഊദിയില്‍ സമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ആക്ഷേപഹാസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സഊദി. സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ആക്ഷേപഹാസ്യങ്ങള്‍ പൊതുസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നത് മുന്‍നിര്‍ത്തിയാണ് വിലക്ക്. ഉത്തരവ് പാലിക്കാത്തവര്‍ക്ക് അഞ്ചു
വര്‍ഷം വരെ തടവും മൂന്നു മില്ല്യണ്‍ റിയാല്‍ വരെ പിഴയും ചുമത്തും.
ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കും റിപ്പോര്‍ട്ട് ചെയ്യാമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
ഫേസ് ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നുവേണ്ട, പൊതുജനങ്ങള്‍ക്ക് പ്രയാസകരമാകുന്ന എല്ലാവിധ ഓണ്‍ലൈന്‍ ഇടപെടലുകള്‍ക്കും കടുത്ത ശിക്ഷയാണുണ്ടാവുക.
പരിഹാസ്യമായതും പ്രകോപനപരമായതും ശല്ല്യപ്പെടുത്തുന്നതുമായ പോസ്റ്റുകള്‍ക്കും ശിക്ഷയുണ്ടാകും. അത്തരം പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്യുന്നതും മറ്റുള്ളവര്‍ക്ക് അയച്ച് കൊടുക്കുന്നതിനും അനുവാദമില്ല. മത മൂല്ല്യങ്ങളെ ഇകഴ്ത്തുന്നതും പൊതു ധാര്‍മ്മികതക്ക് നിരക്കാത്തതുമായ തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങളും ഈ ഗണത്തിലുള്‍പ്പെടും. ഇക്കാര്യങ്ങളെല്ലാം സൈബര്‍ ക്രൈം ആയാണ് പരിഗണിക്കപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."