ബംഗളൂരു സ്വദേശിയെ വിളിച്ചുവരുത്തി മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണവും പണവും വാഹനവും കവര്‍ന്നു
മലപ്പുറം: ബംഗളൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണവും പണവും കാറും കവര്‍ന്നതായി പരാതി. ബംഗളൂരു ഹെബ്ബല്‍ സ്വദേശിയായ മധുവരസ(28)യുടെ പണമാണ് ഈ മാസം ആറിന് അഞ്ചുപേരടങ്ങിയ സംഘം കൈക്കലാക്കിയത്. മലപ്പുറം സി.ഐ ഓഫിസിന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് സംഭവം നടന്നത്.
ബിസിനസ് കാര്യം ചര്‍ച്ച ചെയ്യാനെന്ന വ്യാജേന നഗരത്തിലെ പ്രമുഖ ഡോക്ടറുടെ മകന്‍ ബംഗളൂരുവിലുള്ള സുഹൃത്തായ മധുവരസയെ വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും ബംഗളൂരില്‍ ഒരുമിച്ച് പഠിക്കുകയാണ്. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയ പദ്ധതിയില്‍ ഡോക്ടറുടെ മകനൊപ്പം നാട്ടിലുള്ള മറ്റുനാലുസുഹൃത്തുക്കളും പങ്കാളികളാണെന്ന് പൊലിസ് പറഞ്ഞു. സ്വന്തം ഹ്യുണ്ടായി വെര്‍ണ കാറിലെത്തിയ മധുവരസയെ മലപ്പുറം സി.ഐ ഓഫിസിനു മുന്‍വശത്തുള്ള കെട്ടിടത്തില്‍ പൂട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്നെടുത്തു. പണം തട്ടിയെടുത്ത സംഘം മധുവരസയുടെ വാഹനവും കൈക്കലാക്കി. അടുത്ത ദിവസം മുറിയിലെത്തിയ സംഘം വൈകിട്ട് ബംഗളൂരുവിലേക്കുള്ള സ്വകാര്യ ബസില്‍ മധുവരസയെ കയറ്റിവിട്ടു.
സംഭവിച്ചത് മധുവരസ വീട്ടില്‍ പറഞ്ഞില്ല. കാറും സ്വര്‍ണവും കാണാതായതിനെക്കുറിച്ച് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. കുടുംബാംഗങ്ങള്‍ക്ക് ഒപ്പം എത്തിയാണ് മധുവരസ മലപ്പുറം പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."