HOME
DETAILS
MAL
സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ചു
backup
September 30 2020 | 04:09 AM
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില പവന് 400 രൂപ വര്‍ധിച്ചു. ഗ്രാമിന് 4,650 രൂപയായും പവന് 37,200 രൂപയായുമാണ് ഉയര്‍ന്നത്. മൂന്ന് ദിവസം ഒരേവിലയില്‍ തുടര്‍ന്നതിന് ശേഷമാണ് ഇന്നലെ വില ഉയര്‍ന്നത്. ഈമാസം 24നാണ് കഴിഞ്ഞ രണ്ടരമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്; 36,720 രൂപ. 25ന് ഇത് 36,800 രൂപയായി ഉയര്‍ന്നു. ഇന്നലെ വീണ്ടും 400 രൂപ വര്‍ധിക്കുകയായിരുന്നു. ഓഗസ്റ്റ് ഏഴിനാണ് സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്; പവന് 42,000 രൂപ. അതിനുശേഷം വില ഏറിയും കുറഞ്ഞും നില്‍ക്കുകയാണ്. കൊവിഡ് വ്യാപനം, അന്താരാഷ്ട്ര സാമ്പത്തിക രംഗത്തെ ചലനങ്ങള്‍ എന്നിവയാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."