HOME
DETAILS
MAL
പ്രധാനമന്ത്രിയുടെ പുരസ്‌കാരം അവസാന നാലില്‍ വയനാട് കലക്ടര്‍ ഡോ. അദീല അബ്ദുല്ലയും
backup
September 30 2020 | 04:09 AM
കല്‍പ്പറ്റ: ഒക്ടോബര്‍ 31ന് സമ്മാനിക്കുന്ന പ്രവര്‍ത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര പട്ടികയുടെ അവസാന നാലില്‍ വയനാട് കലക്ടര്‍ ഡോ.അദീല അബ്ദുല്ലയും. മുന്‍ഗണനാ മേഖലകളില്‍ വായ്പാ ലഭ്യത ഉറപ്പാക്കുന്നതിലൂടെയുള്ള സമഗ്രവികസനം, നഗര ഗ്രാമ സ്വച്ച് ഭാരത് പദ്ധതിയിലൂടെ ജില്ലകളിലെ ജനമുന്നേറ്റത്തെ പ്രോത്സാഹിപ്പിക്കല്‍, സേവന വിതരണം മെച്ചപ്പെടുത്തല്‍, പൊതുജന പരാതികള്‍ അതിവേഗം പരിഹരിക്കല്‍ തുടങ്ങിയവ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.
ഘട്ടംഘട്ടമായുള്ള മൂല്യനിര്‍ണയത്തിലൂടെയാണ് പുരസ്‌കാര ജേതാക്കളെ കണ്ടെത്തുക. നേരത്തെ 12 പേരുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച 15 മിനുട്ട് ദൈര്‍ഘ്യമുള്ള പവര്‍പോയിന്റ് അവതരണം നടത്തിയിരുന്നു. ഇതിനുശേഷമാണ് ഡോ.അദീല അബ്ദുല്ല അവസാന നാലില്‍ ഇടംനേടിയത്.
കാലവര്‍ഷക്കെടുതി, കൊവിഡ് പ്രതിസന്ധി തുടങ്ങിയവയില്‍ ജില്ലയെ മുന്നില്‍നിന്ന് നയിച്ച വയനാട് കലക്ടര്‍ ഡോ.അദീല അബ്ദുല്ല 2019 നവംബറിലാണ് ചുമതലയേറ്റത്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അദീല 2012 ബാച്ച് ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."