മഴക്കാലരോഗ പ്രതിരോധം: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ കര്‍മ പദ്ധതി
മൊഗ്രാല്‍: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ മഴക്കാല പകര്‍ച്ചവ്യാധികള്‍ തടയാന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഇന്റര്‍സെക്ടറല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. എല്ലാ വാര്‍ഡുകളിലും ശുചിത്വ സമിതികള്‍ 10നു മുന്‍പായി ചേര്‍ന്ന് കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്യും.
ഓടകള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കും. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കാന് ഓരോ വാര്‍ഡില്‍ നിന്നും അമ്പതോളം വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്കി.
പഞ്ചായത്തിലെ ഇതരസംസ്ഥാന തൊഴിലാളികളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ഇറച്ചികടകള്‍, കോഴിക്കടകള്‍, ഹോട്ടല്‍, കൂള്‍ബാര്‍, കടകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കി ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവക്ക് പിഴ ചുമത്തും.
എല്ലാ അംഗനവാടികളിലും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലും ആരോഗ്യ ബോധവല്‍ക്കണ ക്ലാസുകള്‍, വാര്‍ഡുകളില്‍ കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, 16ന് ആരോഗ്യ കുടിവെളള സന്ദേശയാത്ര എന്നിവ സംഘടിപ്പിക്കും.
എരിയാല്‍, കടവത്ത് തോടുകള്‍ സന്നദ്ധ സേവനം വഴി വൃത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.
പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍ അധ്യക്ഷനായി. മൊഗ്രാല്‍ പുത്തൂര്‍ പി.എച്ച്.സി കുടുംബക്ഷേമ കേന്ദ്രത്തിനു പഞ്ചായത്ത് അനുവദിച്ച ലാപ്ടോപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.എച്ച്.എന്‍ എം. വത്സലയ്ക്കു കൈമാറി.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി. അഷ്റഫ്, പഞ്ചായത്തംഗങ്ങളായ മുജീബ് കമ്പാര്‍, കെ.എ അബ്ദുല്ല കുഞ്ഞി, കെ. ലീല, എസ്.എച്ച് ഹമീദ്, കൃഷി ഓഫിസര്‍ ചവന നരസിംഹലു, വി.ഒ. സുഗുണ കുമാര്‍, എ. ബബിത, കെ യശോദ, ഡോ. കെ.വി വിന്യ, എന്‍.എ നജീബ്, കെ.ബി നിസാര്‍, കെ. ജയറാം, എ.പി സുന്ദരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."