എന്‍ഡോസള്‍ഫാന്‍ പുനരധിവാസം: സര്‍ക്കാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്ന്
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ശാസ്ത്രീയമായി പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച പുനരധിവാസ ശില്‍പശാല അഭിപ്രായപ്പെട്ടു. കാസര്‍കോട് കോഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന ശില്‍പശാല പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.
മനുഷ്യരുടെ ആര്‍ത്തിയും ദുരാഗ്രഹവുമാണ് എന്‍ഡോസള്‍ഫാന്‍ എന്ന ദുരന്തത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിരോധിച്ച 15ഓളം കീടനാശിനികള്‍ ഇനിയും ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന് ശാസ്ത്ര ലോകത്തിന്റെ പിന്തുണയും ലഭിക്കുന്നത് അത്ഭുതപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ കുടുംബങ്ങള്‍ക്ക് പുനരധിവാസത്തില്‍ പ്രഥമ പരിഗണന നല്‍കണമെന്നും ദുരിത ബാധിതരുടെ സമഗ്രവികസനത്തിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള ആര്‍ജവം സാര്‍ക്കാര്‍ കാണിക്കണമെന്നും ശില്‍പശാലയില്‍ ആവശ്യമുയര്‍ന്നു. കുട്ടികളെ മാത്രം ഏറ്റെടുത്തു കൊണ്ടുള്ള പുനരധിവാസ പദ്ധതികള്‍ ഗുണം ചെയ്യില്ലെന്ന് ശില്‍പശാലയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
ഡോ. എം.കെ ജയരാജ് പുനരധിവാസ രൂപരേഖ അവതരിപ്പിച്ചു. ഡോ. എ.കെ ജയശ്രീ, വി.ജി നിരേഷ്, എന്‍.എന്‍ ഹേന, ഡോ. സോണിയ, ജോര്‍ജ്. ഡോ: ഇ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. പി.പി.കെ പൊതുവാള്‍ അധ്യക്ഷം വഹിച്ചു.
അംബികാസുതന്‍ മാങ്ങാട്, നാരായണന്‍ പെരിയ, പ്രൊഫ: വി. ഗോപിനാഥ്, എന്‍. സുബ്രമണ്യന്‍, കെ. രാമചന്ദ്രന്‍, കെ.ബി മുഹമ്മദ് കുഞ്ഞി, രവീന്ദ്രന്‍ രാവണേശ്വരം, കെ.വി രാമചന്ദ്രന്‍. സീതാദേവി കാരായട്ട്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മുനിസ അമ്പലത്തറ, അബ്ദുല്‍ ഖാദര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."