ദുരിതാശ്വാസ നിധി: ജില്ലയില്‍ ലഭിച്ചത് 9.35 കോടി
കണ്ണൂര്‍: പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്തുന്നതിനായി ജില്ലയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത് 9,35,06,901 രൂപ.
കലക്ടറേറ്റിലെയും അഞ്ച് താലൂക്ക് കേന്ദ്രങ്ങളിലെയും ശേഖരണ കേന്ദ്രങ്ങളില്‍ ലഭിച്ച തുകയാണിത്. കലക്ടറേറ്റില്‍ ചെക്ക്-ഡി.ഡിയായി 4,69,26,720 രൂപയും പണമായി 1,22,51,447 രൂപയും ലഭിച്ചു. ആകെ 5,91,78,167 രൂപ.
ഇതിനു പുറമെ, കണ്ണൂര്‍ താലൂക്ക് 1,02,74,858 രൂപ, തളിപ്പറമ്പ് താലൂക്ക് 95,59,637 രൂപ, പയ്യന്നൂര്‍ താലൂക്ക് 56,72,702, ഇരിട്ടി താലൂക്ക് 45,05,276, തലശ്ശേരി താലൂക്ക് 43,16,261 രൂപ എന്നിങ്ങനെയാണ് ലഭിച്ച തുക.
പ്രളയക്കെടുതിയെ തുടര്‍ന്ന് പ്രത്യേകമായി സംഭാവന സ്വീകരിക്കാന്‍ തുടങ്ങിയ ഓഗസ്റ്റ് 13 മുതലുള്ള കണക്കാണിത്. കലക്ടറേറ്റിലും താലൂക്ക് കേന്ദ്രങ്ങളിലും സംഭാവനകളുടെ വരവ് ബുധനാഴ്ചയും തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."