ഇരിട്ടിയില്‍ പ്ലാസ്റ്റിക് വേട്ട 120 സ്ഥാപനങ്ങള്‍ക്കെതിരേ നോട്ടിസ്
ഇരിട്ടി: പ്ലാസ്റ്റിക് നിരോധനം അട്ടിമറിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികളുമായി നഗരസഭ രംഗത്ത്. രണ്ടു ദിവസങ്ങളിലായി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ 67 കിലോയോളം പ്ലാസ്റ്റിക് ഉല്പന്നങ്ങള് പിടികൂടി.
പ്ലാസ്റ്റിക് കാരിബാഗുകള്‍, തുണിസഞ്ചിയെന്ന് തോന്നിപ്പിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍, സ്ട്രോ, പ്ലാസ്റ്റിക് ഗ്ലാസ്, തെര്‍മോകോള്‍ പ്ലേറ്റ്, പ്ലാസ്റ്റിക് ഇല എന്നിവയാണ് പിടിച്ചെടുത്തത്. ഇരിട്ടി, ചാവശ്ശേരി, 19ാം മൈല്‍ എന്നിവിടങ്ങളിലായി 120 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
ഇത്രയും സ്ഥാപനങ്ങള്‍ക്കെതിരേ നോട്ടിസ് നല്കി. ആറു മാസം നീണ്ട വിവിധ പ്രചാരണബോധവല്‍ക്കരണ പരിപാടികള്‍ക്കു ശേഷം മാര്‍ച്ച് ഒന്നിന് നഗരസഭയെ സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത മേഖലയായി പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ ഒന്നു വരെ സമയം നീട്ടി നല്‍കുകയും ചെയ്തു. ഇനിയും ലംഘനം നടത്തുന്നവര്‍ക്കെതിരേ കര്‍ക്കശ നടപടി സ്വീകരിക്കാനാണ് നഗരസഭ തീരുമാനം. പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."