ഡെങ്കിപ്പനിപടരുന്നു: മട്ടന്നൂരില്‍ എല്ലാം പഴയപടി
മട്ടന്നൂര്‍: മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി ബാധിച്ച് ചികിത്സക്കെത്തുന്നവരുടെ എണ്ണം കൂടുന്നു. ഇന്നലെനാലുപേര്‍ കൂടി ചികിത്സ തേടിയെത്തി. മട്ടന്നൂരിനു
പുറമെ ഇരിട്ടി, കൂത്തുപറമ്പ് മേഖലയിലും പനി പടര്‍ന്നിട്ടുണ്ട്. എന്നാല്‍ നഗരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളും ഇപ്പോഴും മാലിന്യത്തില്‍ നിന്നു മുക്തമായിട്ടില്ല.
ഡെങ്കിബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാപാരികളുടെ നേതൃത്വത്തില്‍ ശുചീകരണവും ഞാറാഴ്ചകളില്‍ ആരോഗ്യ വകുപ്പും നഗരസഭയും നടത്തുന്ന ഡ്രൈഡേയും ഫലപ്രദമാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. ഈ കഴിഞ്ഞ ബുധനാഴ്ച വ്യാപാരികള്‍ ഉച്ചവരെ കടകളടച്ച് ശുചീകരണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഹര്‍ത്താല്‍ നടത്തിയ വ്യാപാരികള്‍ ശുചീകരണത്തിനെത്തിയില്ലെന്നും വെറും ഹര്‍ത്താല്‍ നടത്തുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമാണ് ഒരുവിഭാഗം ആരോപിക്കുന്നത്. കണ്ണൂര്‍ റോഡിലെ അഴുക്കുചാല്‍ ദ്രവിച്ചിട്ട് കാലങ്ങളായി. ദിനംപ്രതി നൂറുകണക്കിന് ജനങ്ങള്‍ യാത്ര ചെയ്യുന്ന ഇവിടെ സ്‌ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. മാത്രമല്ല കഴിഞ്ഞ മഴക്കാലത്ത് മണ്ണൊലിച്ചു വന്ന് അഴുക്കുചാല്‍ മൂടിയതോടെ ഇപ്പോള്‍ റോഡിന് സമമായ അവസ്ഥയാണുള്ളത്. നഗരത്തില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുമ്പോഴും നല്ല ഒരു അഴുക്കുചാല്‍ പോലും ഇല്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. കാലവര്‍ഷം തുടങ്ങിയാല്‍ റോഡിലൂടെ കുത്തിയൊഴുകുന്ന നിലയിലാണ് മഴവെള്ളം ഒഴുകിപ്പോകാറുള്ളത്. ഇതേ റൂട്ടില്‍ ചിലയിടങ്ങളില്‍ സ്‌ലാബില്ലാത്തത് മൂലം വഴിയാത്രക്കാര്‍ കാല്‍ തെന്നി വീഴുന്നതും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."