HOME
DETAILS
MAL
കണ്ണൂര്‍ ജയിലില്‍ മാവോയിസ്റ്റ് തടവുകാരുടെ നിരാഹാരം
backup
May 16 2019 | 21:05 PM
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൂന്ന് മാവോയിസ്റ്റ് തടവുകാര്‍ നിരാഹാരം തുടങ്ങി. തടവുകാരായ കാളിദാസ്, ഇബ്രാഹിം, ഉണ്ണികൃഷ്ണന് എന്നിവരാണ് ജയിലില്‍ നിരാഹാരം ആരംഭിച്ചത്.
ഒരു മാസമായി ജയിലിലെ പത്താം ബ്ലോക്കിലെ തടവുകാര്‍ക്കു കുടിക്കാനോ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനോ ആവശ്യമായ വെള്ളംപോലും ലഭിക്കുന്നില്ലെന്ന് പറഞ്ഞാണ് പ്രതിഷേധം. പലതവണ തടവുകാര്‍ അധികാരികളോട് ഈ പ്രശ്നം ഉന്നയിച്ചിരുന്നു. തടവുകാരുടെ നിരാഹാരം അവസാനിപ്പിക്കാന്‍ അവസരമൊരുക്കണമെന്നും ജയില്‍ അധികാരികള്‍ തടവുകാരോടു കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥിയും സെക്രട്ടറി സി.പി റഷീദും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."