വന്യമൃഗശല്യത്തിനെതിരേ ജനകീയ കൂട്ടായ്മ
മാനന്തവാടി: വന്യമൃഗ ശല്യത്തിനെതിരേ പ്രതിരോധ കര്‍മ പദ്ധതികളുമായി ജനകീയ കൂട്ടായ്മ.
തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി വില്ലേജില്‍ ഉള്‍പ്പെട്ട മുത്തുമാരി, പ്ലാമൂല, മുണ്ടന്കുറ്റി, കാനന്ചേരി പ്രദേശങ്ങളിലാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാട്ടാനകളെ പ്രതിരോധിക്കാന്‍ ശക്തമായ കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. ഓരോ പ്രദേശത്തും കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. കൂടാതെ വിവിധ വാര്‍ഡുകളെ ഉള്‍പ്പെടുത്തി കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കാനും തീരുമാനിച്ചു.
യോഗത്തില്‍ തൃശിലേരി സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളി വികാരി ഫാ.പോള്‍ എടയകൊണ്ടാട്ട് അധ്യക്ഷനായി. ഒ.പി അബ്രാഹം, വി.വി നാരായണ വാര്യര്‍, ബേബി പാറയ്ക്കല്‍, പി.വി സ്കറിയ, സജി പത്തായപുര, പി.എഫ് ആന്റണി, ഒ.ജെ ആന്റണി, മോണ്‍സി പറതൊട്ടിയില്‍, എം.എം വര്‍ക്കി, വിജയന് മക്കച്ചിറ, ഒ.വി സെബാസ്റ്റ്യന്‍ സംസാരിച്ചു.
എം.എല്‍.എക്ക് നിവേദനം നല്‍കാനും പഞ്ചായത്ത് പ്രസിഡന്റ്, ഡി.എഫ്.ഒ, ജില്ലാ കലക്ടര്‍ തുടങ്ങിയവരെ നേരില്‍ കണ്ട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. എന്‍.ജെ പൈലി, തങ്കച്ചന് ഏഴരയില്‍, കെ.സി യോഹന്നാന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."