ജനമൈത്രി പൊലിസ് വായനശാലയില്‍ സന്ദര്‍ശകനായി എം.പി
പാനൂര്‍: ജനമൈത്രി പൊലിസ് സ്റ്റേഷനില്‍ ആരംഭിച്ച വായനശാലയില്‍ സന്ദര്‍ശകനായി മുല്ലപ്പള്ളി രാമചന്ദ്രന് എം.പി. പാനൂരില്‍ ഒരു ചടങ്ങിനെത്തിയപ്പോഴാണ് മാധ്യമങ്ങളിലൂടെ മനസിലാക്കിയ വായനശാലയില്‍ സന്ദര്‍ശകനായി എം.പി
എത്തിയത്. യുവതലമുറയെ വായനയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പാനൂര്‍ പൊലിസിന്റെ പരിശ്രമം തികച്ചും മാതൃകാപരമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. വായനശാലയിലേക്ക് ആവശ്യമായ സൗകര്യം ഒരുക്കാന്‍ തന്റെ കൂടെയുണ്ടായിരുന്ന ഖത്തറിലെ സഫാരി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദിനോട് എം.പി ആവശ്യപെട്ടു എം.പിയുടെ അഭ്യര്‍ഥന പ്രകാരം എ.സിയും ഫ്രിഡ്ജും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്ന് അദ്ദേഹം വാഗ്ദാനം നല്കി. നൗഷാദ് കണ്ണംവള്ളി ലൈബ്രറിയിലേക്ക് ടി.വിയും നല്കാമെന്നേറ്റു. പാനൂര്‍ സി.ഐ കെ.എസ് ഷാജി, പ്രിന്‍സിപ്പല്‍ എസ്.ഐ എം.എസ് ഫൈസല്‍, ജനമൈത്രി വിഭാഗം തലവന്‍ ശ്രീനിവാസന് എന്നിവര്‍ ചേര്‍ന്ന് എം.പി.യെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."