കണ്ണൂര്‍-മട്ടന്നൂര്‍ വിമാനത്താവള പാത മെക്കാഡം ടാറിങ് ദ്രുതഗതിയില്‍
മട്ടന്നൂര്‍: മേലെചൊവ്വ-മട്ടന്നൂര്‍ റോഡ് ദേശീയപാതയായി പ്രഖ്യാപിച്ചതിനു പിന്നാലെ നിലവിലെ റോഡിന്റെ വീതികൂട്ടല്‍ പ്രവൃത്തിയും മെക്കാഡം ടാറിങ്ങും ദ്രുതഗതിയില്‍
പുരോഗമിക്കുന്നു.
മേലെചൊവ്വ മുതല്‍ മട്ടന്നൂര്‍ വരെയുള്ള 23 കിലോമീറ്റര്‍ ദൂരത്തിലാണ് അറ്റകുറ്റപണികള്‍ നടത്തുന്നത്. ചാലോട് നിന്നു കണ്ണൂര്‍ ഭാഗത്തേക്കും മട്ടന്നൂര്‍ ഭാഗത്തേക്കും പ്രവൃത്തിയാരംഭിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടു. ചാലോട് മുതല്‍ മേലെചൊവ്വ വരെ പ്രവൃത്തി ഏതാണ്ട്
പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതി
നൊപ്പം നിലവില്‍ 5.50 മീറ്റര്‍ വീതിയുള്ള റോഡ് ഇരുവശത്തുമായി 1.50 മീറ്റര്‍ വര്‍ധിപ്പിച്ച് ഏഴുമീറ്ററാക്കിയാണ് പ്രവൃത്തി നടത്തുന്നത്. റോഡ് ഏഴുമീറ്ററാക്കിയതിന് ശേഷം മുഴുവനായി ഒരു കോട്ടിങ് മെക്കാഡം ടാറിങ് നടത്തുന്ന പ്രവര്‍ത്തിയും തുടങ്ങിക്കഴിഞ്ഞു.
റോഡിന്റെ രണ്ട് ഭാഗത്തും കുഴികളെടുത്ത് കല്ലു പാകിയാണ് വീതി കൂട്ടുന്നത്. എന്നാല്‍ റോഡ് വീതി കൂട്ടിയതോടെ പലയിടത്തും നടപ്പാതയില്ലാത്തത് വഴിയാത്രക്കാര്‍ക്ക് ദുരിതമായിട്ടുണ്ട്. റോഡിനിരുവശവും റവന്യു സ്ഥലം ഉള്ളതിനാല്‍ കുറച്ചു സ്ഥലം മാത്രമേ ഏറ്റെടുക്കേണ്ടതുള്ളൂ. എങ്കിലും ചില സ്ഥലത്ത് വഴിയാത്രക്കാര്‍ക്ക് നടക്കാന്‍ അല്‍പം പോലും വഴിയില്ലാതായി മാറി.
രണ്ട് മാസം മുന്‍പാണ് മട്ടന്നൂര്‍ വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയായ മേലെചൊവ്വ- ചാലോട്-മട്ടന്നൂര്‍ റോഡ് ദേശീയപാത അതോറിറ്റി ദേശീയപാതയായി അംഗീകരിച്ചത്. മട്ടന്നൂര്‍ വിമാനത്താവളത്തിലേക്ക് മേലെചൊവ്വ-മട്ടന്നൂര്‍ റോഡ് നവീകരിക്കുന്നതോടെ യാത്രക്കാര്‍ക്ക് ഏറെ സൗകര്യമാകും. റോഡ് നവീകരണം പൂര്‍ത്തിയായാല്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനി
ല്‍നിന്ന് ഒരുമണിക്കൂറിനുള്ളില്‍ വിമാനത്താവളത്തിലെത്താനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."