വന്യമൃഗസങ്കേതത്തിലെ മരം മുറി സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കും
മാനന്തവാടി: വന്യമൃഗസങ്കേതത്തിലെ മരംമുറി സ്‌റ്റേ ചെയ്ത് കൊണ്ടുള്ള 1996ലെ സുപ്രീം കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചതായി വയനാട് വന്യമൃഗശല്യ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വയനാട്ടിലെ കാലാവസ്ഥ വ്യതിയാനത്തിനും വന്യമൃഗശല്യത്തിനും പ്രധാന കാരണം തേക്ക്, യൂക്കാലി തോട്ടങ്ങളാണ്. ഇവ മുറിച്ച് മാറ്റി സ്വാഭാവിക വനങ്ങള്‍ വച്ച് പിടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനം വകുപ്പ് മന്ത്രിക്കും നിവേദനം നന്‍കിയിട്ടുണ്ട്. ഇതിന് പ്രാധാന തടസം കോടതി വിധിയാണ്.
തേക്ക്, യൂക്കാലി പ്ലാന്റേഷനുകള്‍ മണ്ണിന്റെ ഘടന മാറ്റത്തിനും, അടിക്കാടുകള്‍ വളരാത്തതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നെന്ന് മിസോറാം ഫോറസ്റ്റ് റിസര്‍ച്ചിന്റെ 2011ലെ പീന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രസ്തുത റിപ്പോര്‍ട്ടും തേക്ക്, യൂക്കാലി എന്നിവ വളര്‍ന്നതിന്റെ ശേഷമുള്ള 30 വര്‍ഷത്തെ വന്യമൃഗശല്ല്യത്തിന്റെ കണക്കുകളും മറ്റ് ആധികാരിക രേഖകളും ഉള്‍പ്പെടുത്തിയാണ് അഡ്വക്കറ്റ് ദിലീപ് പൂളക്കോടന്‍ മുഖേന കേസ് ഫയല്‍ ചെയ്യുന്നത്.
ജില്ലയെ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയായി പ്രഖ്യാപിച്ചുവെങ്കിലും അത് പൂര്‍ണ ലക്ഷ്യത്തില്‍ എത്തണമെങ്കില്‍ തേക്ക്, യൂക്കാലി തോട്ടങ്ങള്‍ ഇല്ലാത്ത നിത്യഹരിത വനമേഖല ഉണ്ടാകണം.
3000 ത്തോളം അടി ഉയരമുള്ള വയനാട്ടിലെ നിബിഡ വനമേഖല ഉണ്ടായിരുന്ന പശ്ചിമഘട്ട മലനിരകള്‍ ഇപ്പോള്‍ മൊട്ടകുന്നുകളും തേക്കിന്‍ തോട്ടങ്ങളാണ്.
വയനാട്ടിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരത്തിന് റെയില്‍പാള ഫെന്‍സിങ്ങും, ആറളം മോഡല്‍ മുള്ളു തൂണുകളും സ്ഥാപിക്കണമെന്നും ഭാരവാഹികളായ ടി.സി ജോസഫ്, എ.എം സുബൈര്‍, ആര്‍ സുകുമാരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."