HOME
DETAILS

മഴ പെയ്താല്‍ ചളിക്കുളമാകും

  
backup
May 06 2017 | 23:05 PM

%e0%b4%ae%e0%b4%b4-%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%ae%e0%b4%be%e0%b4%95


പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയില്‍വേഗേറ്റ് മേല്‍പ്പാല നിര്‍മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച അടിപ്പാതയുടെ ബാക്കിയുള്ള ജോലികള്‍ വൈകുന്നു.
ഗേറ്റിന് ഇരുവശത്തുമുള്ള ചെറുവാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും സഞ്ചരിക്കുന്നതിന് റെയില്‍വേ കോണ്‍ക്രീറ്റില്‍ നിര്‍മിച്ച അടിപ്പാത ഏപ്രില്‍ 22നാണ്  പാളത്തിനടിയിലൂടെ തുരങ്കമുണ്ടാക്കി സ്ഥാപിച്ചത്. അടിപ്പാത ജോലികള്‍ക്കായി ഗേറ്റടച്ചിട്ടതിനു ശേഷവും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ല. പാപ്പിനിശ്ശേരി മേല്‍പ്പാലത്തിന്റെ ടാറിങ് ജോലികള്‍ കഴിഞ്ഞതോടെ വാഹനങ്ങള്‍ പാലത്തിലൂടെ കടന്ന് പോകുന്നുണ്ട്. ഇത് കാരണം അടിപ്പാതയുടെ ജോലികള്‍ ഇപ്പോള്‍ നിര്‍ത്തിവച്ച നിലയിലാണ്. അടിപ്പാത സ്ഥാപിക്കുന്നതിനും ട്രെയിനുകള്‍ക്ക് കടന്ന് പോകുന്നതിനും റെയില്‍വേ പാളത്തിന്റെ അടിയില്‍  ഇരുവശത്തുമായി സ്ഥാപിച്ച ഗര്‍ഡറുകള്‍ ഏപ്രില്‍ 28നാണ് നീക്കം ചെയ്തത്.
ഇതോടെ റെയില്‍വേയുടെ ജോലികള്‍ അവസാനിച്ചു. ഇരുവശത്തും അടിപ്പാതയുമായി യോജിപ്പിച്ചുള്ള അപ്രോച്ച് റോഡിന്റെ ബാക്കിയുള്ള ജോലികള്‍ ചെയ്യണ്ടത് കെ.എസ്.ടി.പിയാണ്. മഴക്കാലത്തിന് മുമ്പ് ജോലികള്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ പ്രദേശം മുഴുവന്‍ ചെളിക്കുളമായി മാറും. അടിപ്പാതയുടെ രണ്ട് വശത്തും മണ്ണിട്ടതിനാല്‍ മഴ പെയ്താല്‍ ഇത് വഴി നടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്. അപ്രോച്ച് റോഡുകളുടെ ജോലികള്‍ക്ക് ശേഷം മാത്രമേ പാലത്തിന് അടിഭാഗത്തെ ഇരുവശത്തെയും സര്‍വിസ് റോഡുകളുടെ അറ്റകുറ്റപ്പണി ചെയ്ത് ഗതാഗത യോഗ്യമാക്കാനും സാധിക്കുകയുള്ളു. പ്രവൃത്തികള്‍ നീണ്ടുപോയാല്‍ മഴക്കാലത്ത് പ്രദേശത്തെ സ്ഥാപനങ്ങള്‍, കച്ചവടക്കാര്‍, ആരാധനലായങ്ങള്‍ തുടങ്ങിയവയിലേക്ക് ഇതുവഴി നടന്നു പോകാന്‍ കഴിയാതെയും വാഹനങ്ങള്‍ സഞ്ചരിക്കാന്‍ കഴിയാത്ത രീതിയില്‍ ചെളി നിറയുന്നതിനാല്‍ ഉടന്‍ പ്രവൃത്തി ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago