HOME
DETAILS

അവസാനഘട്ടത്തിലും കമ്മിഷന്‍ മോദിക്കൊപ്പം

  
backup
May 16 2019 | 21:05 PM

%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7

 

കൊല്‍ക്കത്തയിലെ അക്രമസംഭവങ്ങളെത്തുടര്‍ന്ന് പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നലെ രാത്രി പത്തു മണിയോടെ പ്രചാരണം നിര്‍ത്തണമെന്നായിരുന്നു കമ്മിഷന്റെ ഉത്തരവ്. പകല്‍ നേരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് റാലി നടത്താനാണ് കമ്മിഷന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം വിമര്‍ശിച്ചിരിക്കുകയാണ്. ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമെന്നാണ് ഇന്നലെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞത്. ഭരണകക്ഷികള്‍ക്കു താല്‍പര്യമുള്ളവരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരാക്കുന്ന രീതി അവസാനിപ്പിക്കണമെന്നും യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇത്തരം നിയമങ്ങള്‍ അവസാനിപ്പിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് വ്യക്തമാക്കിയിരിക്കുകയാണ്.
ഇന്നായിരുന്നു ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തീരേണ്ടിയിരുന്നത്. ഞായറാഴ്ചയാണ് ഏഴാംഘട്ട തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഒമ്പതു മണ്ഡലങ്ങളില്‍ ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇതുവരെയുള്ള നടപടികളെല്ലാം മോദിക്ക് അനുകൂലമായിരുന്നു. പന്ത്രണ്ടോളം തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രസംഗിച്ച മോദിക്കെതിരേ ഒരു നോട്ടിസ് പോലും കമ്മിഷന്‍ നല്‍കിയില്ല. ഏറ്റവുമവസാനമായി മോദി പറഞ്ഞത് ഭീകരരെ നേരിടാതെ തന്റെ സൈന്യം കൈയുംകെട്ടി നില്‍ക്കണോ എന്നായിരുന്നു. രാഷ്ട്രത്തിന്റെ സേന മോദിയുടെ സ്വകാര്യ സേനയായത് എന്നാണ് ഇതിനെതിരെപ്പോലും കമ്മിഷന്‍ ഒരക്ഷരം മിണ്ടിയില്ല.


കഴിഞ്ഞ ആറു ഘട്ട തെരഞ്ഞെടുപ്പുകളിലും ബംഗാളില്‍ അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഏഴാംഘട്ട തെരഞ്ഞെടുപ്പിന്റെ ഭാഗമായി അമിത്ഷായുടെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തിയ റാലിയാണ് കൂടുതല്‍ അക്രമാസക്തമായത്. കൊല്‍ക്കത്ത സര്‍വകലാശാലയിലേക്ക് ഇരച്ചുകയറിയ ആര്‍.എസ്.എസുകാര്‍ ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അടിച്ചുതകര്‍ക്കുകയായിരുന്നു. ബംഗാളികളുടെ സാമൂഹ്യ പരിഷ്‌കര്‍ത്താവാണ് വിദ്യാസാഗര്‍. അവരുടെ വികാരത്തിന്റെ ഒരംശമാണ് അദ്ദേഹം. ഈ അക്രമം ചൂണ്ടിക്കാണിച്ചാണ് കമ്മിഷന്‍ പ്രചാരണ സമയം മോദിക്ക് അനുകൂലമായി മാറ്റിയത്. ക്രമസമാധാന നില വഷളായതാണ് പ്രശ്‌നമെങ്കില്‍ ഒമ്പതു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മറ്റൊരു തിയതിയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നില്ലേ കമ്മീഷന്‍ ചെയ്യേണ്ടിയിരുന്നത്


നേരത്തെ അമിത്ഷായുടെ ഹെലികോപ്റ്റര്‍ ബംഗാളില്‍ ഇറക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. അതിന്റെ പ്രതികാരമായിട്ടു വേണം ബി.ജെ.പിയുടെ അക്രമത്തെ കാണാന്‍. അക്രമം ബി.ജെ.പി ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നതിനു വേറെയും തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. അമിത്ഷായുടെ റാലിയില്‍ പങ്കെടുക്കുന്നവര്‍ ആയുധങ്ങളുമായി വരണമെന്ന വാട്‌സ്ആപ്പ് സന്ദേശം ഇതിനൊരു ഉദാഹരണമാണ്.
ഹിന്ദി ഹൃദയഭൂമിയില്‍ കനത്ത തിരിച്ചടിയാണ് ബി.ജെ.പിയെ കാത്തുനില്‍ക്കുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിയുന്നത്ര സീറ്റുകള്‍ ബംഗാളില്‍നിന്ന് കരസ്ഥമാക്കുക എന്നതാണ് ബി.ജെ.പിയുടെ അന്തിമലക്ഷ്യം. അതിന് ഏതറ്റംവരെയും പോവുക എന്ന തന്ത്രമാണ് ബംഗാളില്‍ അമിത്ഷായും മോദിയും പയറ്റുന്നത്. ഇതിനാലാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഷായും മോദിയും വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് മായാവതി കുറ്റപ്പെടുത്തിയത്. യു.പിയില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും വന്ന ബി.ജെ.പി ഗുണ്ടകളാണ് സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടതെന്ന മമതയുടെ ആരോപണം ശരിവയ്ക്കുന്നതാണ് അവര്‍ പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങള്‍. വിദ്യാസാഗറിന്റെ പ്രതിമകള്‍ കാവിധാരികള്‍ അടിച്ചുതകര്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.


ഇതു തങ്ങള്‍ക്കു തിരിച്ചടിയാകുമെന്നു കണ്ട് വിദ്യാസാഗറിന്റെ പഞ്ചലോഹ പ്രതിമ ബി.ജെ.പി പുനര്‍നിര്‍മിക്കുമെന്ന് ഇന്നലെ യു.പിയിലെ റാലിയില്‍ മോദി പറഞ്ഞതിനെ തള്ളിക്കളയുകയും ചെയ്തു മമത. പ്രതിമാ പുനര്‍നിര്‍മാണത്തിന് മോദിയുടെ പണം ആവശ്യമില്ലെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. ആക്രമണത്തിനു നേതൃത്വം നല്‍കിയതിനാണ് അമിത്ഷായ്‌ക്കെതിരേ ബംഗാള്‍ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തന്റെ ശക്തി മോദിക്കറിയില്ലെന്നും ആയിരം ആര്‍.എസ്.എസുകാരും മോദിയും വന്നാലും തന്നെ ഒന്നും ചെയ്യാനാവില്ലെന്നും ഇതിനു പിന്നാലെ മമത മോദിക്കും അമിത്ഷായ്ക്കും താക്കീത് നല്‍കിയിരിക്കുകയുമാണ്.


ബംഗാളിലെ തെരഞ്ഞെടുപ്പ് സമയം ചുരുക്കിയതിനു പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യത്തിലും മോദിക്കനുകൂലമായ മാറ്റങ്ങളാണ് കമ്മിഷന്‍ വരുത്തിയിരിക്കുന്നത്. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അത്രി ഭട്ടാചാര്യയെ തെരഞ്ഞെടുപ്പ് കാര്യങ്ങളില്‍ ഇടപെടുന്നു എന്നാരോപിച്ചാണ് മാറ്റിയത്. സി.ഐ.ഡി മേധാവിയും അഡീഷണല്‍ ഡയരക്ടര്‍ ജനറലുമായ രാജീവ് കുമാറിനോട് ഇന്നലെ രാവിലെ പത്തു മണിക്ക് കേന്ദ്ര ആഭ്യന്തര വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. പൊലിസ് കമ്മിഷണറായിരുന്ന രാജീവ് കുമാറിനെ ശാരദ ചിട്ടിഫണ്ട് തട്ടിപ്പുകേസില്‍ സി.ബി.ഐ കസ്റ്റഡിയിലെടുക്കാന്‍ തുനിഞ്ഞതിനെ തുടര്‍ന്നാണ് മമത രാജീവിനെ സി.ഐ.ഡി വിഭാഗത്തിലേക്കു മാറ്റിയത്.
ജനപ്രാതിനിധ്യ നിയമത്തിലെ 324ാം വകുപ്പ് ഉപയോഗിച്ചാണ് കമ്മിഷന്‍ പ്രചാരണ സമയം ചുരുക്കിയിരിക്കുന്നത്. എന്നാല്‍ 324ാം വകുപ്പ് പ്രചാരണ പരിപാടി ചുരുക്കാന്‍ കമ്മിഷന് അധികാരം നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഒരു കോടതി വിധിയുടെ ബലത്തിലാണിപ്പോഴത്തെ നടപടി. ഇത് മറ്റൊരു നിയമയുദ്ധത്തിനായിരിക്കും വഴിവയ്ക്കുക. വോട്ടെടുപ്പ് തുടങ്ങുന്നതിന്റെ 48 മണിക്കൂര്‍ മുമ്പു വരെ പരസ്യപ്രചാരണം നടത്താമെന്നാണ് നിയമം. നിയമഭേദഗതിക്ക് അധികാരമുള്ള പാര്‍ലമെന്റിന്റെ അവകാശത്തിന്മേലാണ് കമ്മിഷന്‍ കൈവച്ചിരിക്കുന്നത്. മോദിക്കു വേണ്ടി ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയാണ് തകര്‍ക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago