HOME
DETAILS
MAL
ടൂറിസം സാധ്യതകള്‍ തേടി പഠനസംഘം ചെറുപുഴയിലെത്തി
backup
May 06 2017 | 23:05 PM
ചെറുപുഴ: ആഭ്യന്തര ടൂറിസം വികസനത്തിന്റെ സാധ്യതകള്‍ തേടി ചെറുപുഴയില്‍ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ സന്ദര്‍ശനം. കാര്യങ്കോട് പുഴയില്‍ പുതിയതായി നിര്‍മിച്ച ചെക്ഡാമിനോട് ചേര്‍ന്നുള്ള പുഴയോരം ഉള്‍പ്പെടുത്തിയുള്ള പ്രൊജക്ട് തയാറാക്കുന്നതിന് മുന്നോടിയായാണ് മൂന്നംഗ പഠനസംഘമെത്തിയത്.
മലയോരത്തെ വിവിധ പ്രദേശങ്ങളും മലനിരകളും ഉള്‍പ്പെടുത്തി അഡ്വഞ്ചര്‍ ടൂറിസം സാധ്യമാകുമോ എന്നത് സംഘം പരിശോധിച്ചു. പ്രാരംഭഘട്ടത്തില്‍ ചെക്ക്ഡാമിലെ ജലസംഭരണിയും പഞ്ചായത്ത് മത്സ്യമാര്‍ക്കറ്റിനു സമീപം വരെയുള്ള പുഴയോര പുറമ്പോക്ക് ഭൂമിയും ഉള്‍പ്പെടുത്തി പാര്‍ക്ക് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത്, വൈസ് പ്രസിഡന്റ് വി. കൃഷ്ണന്, പഞ്ചായത്തംഗം കെ.കെ ജോയി എന്നിവരുടെ നേതൃത്വത്തില്‍ പഠനസംഘത്തെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."