ഇന്ത്യയും അമേരിക്കയും നിര്‍ണായക കോംകാസ കരാറില്‍ ഒപ്പിട്ടു
ന്യൂയോര്‍ക്ക്: ആണവക്കരാറിനു ശേഷം അമേരിക്കയുമായുള്ള ഏറ്റവും വലിയ പ്രതിരോധ കരാറില്‍ ഒപ്പുവച്ച് ഇന്ത്യ.അമേരിക്കന്‍ സൈനിക ആശയവിനിമയ സംവിധാനം ഇന്ത്യയ്ക്ക് ഉപയോഗിക്കാനാവുന്ന കോംകോസ കരാറില്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് ഒപ്പുവച്ചു. നേരത്തെ ലെമോവ ഉടമ്പടി ഒപ്പുവച്ചിരുന്നു. അമേരിക്ക ടു പ്ലസ് ടു ഉഭയകക്ഷി ചര്‍ച്ചയിലാണ് നിര്‍ണായക ഉടമ്പടി.
സമ്പൂര്‍ണ്ണ സൈനിക സഹകരണത്തിനുളള രണ്ടാമത്തെ കരാറാണ് ഇത്. 2019ല്‍ ഇന്ത്യ അമേരിക്ക സംയുക്ത സൈനിക അഭ്യാസത്തിനും ധാരണയായി.
കരാറോടെ ഇന്ത്യയുടെ പക്കലുള്ള ഹെലികോപ്റ്ററുകളിലും വിമാനങ്ങളിലും ഉയര്‍ന്നനിലവാരത്തിലുള്ള ആശയവിനിമയ ഉപകരണങ്ങള്‍ ഇന്ത്യയ്ക്ക് സ്ഥാപിക്കാനാകും.
വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് എന്നിവരാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരുമായി ചര്‍ച്ച നടത്തിയത്. പ്രതിരോധം, വാണിജ്യം, എച്ച്1ബി വിസ, സഹകരണം തുടങ്ങി നിരവധി കാര്യങ്ങള്‍ ചര്‍ച്ചയില്‍ വിഷയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."