സയന്‍സ് പാര്‍ക്കില്‍ ശാസ്ത്രപഠന കളരിക്ക് തുടക്കം
കണ്ണൂര്‍: സയന്‍സ് പാര്‍ക്കില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ ശാസ്ത്ര മുകുളം- യങ് സയന്റിസ്റ്റ് പദ്ധതിയുടെ ഭാഗമായുള്ള ശാസ്ത്ര പഠനക്കളരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. പുതുതലമുറയില്‍ ശാസ്ത്രാവബോധം വളര്‍ത്തുകയും ശാസ്ത്രത്തെ ജനകീയവല്‍കരിക്കുകയും ചെയ്യുകയെന്നതാണ് 13 ദിവസത്തെ ശാസ്ത്ര പഠനക്കളരിയിലൂടെ ലക്ഷ്യമിടുന്നത്. സയന്‍സ് പാര്‍ക്കിന്റെ നേതൃത്വത്തില്‍ വരുന്ന അധ്യയനവര്‍ഷം ദേശീയതലത്തിലെ ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ച് പത്ത് ദിവസം നീളുന്ന സയന്‍സ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നു കെ.വി സുമേഷ് പറഞ്ഞു. ജില്ലയിലെ ഏഴ് മുതല്‍ 10 വരെ ക്ലാസുകളില്‍ നിന്ന് ശാസ്ത്രവിഷയങ്ങളില്‍ കഴിവുതെളിയിച്ച വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് നടക്കുന്ന ശാസ്ത്ര പഠനക്കളരി മെയ് 17 വരെ നീളും. ചടങ്ങില്‍ കെ.പി ജയബാലന്‍ അധ്യക്ഷനായി. അജിത്ത് മാട്ടൂല്‍, സി.പി പത്മരാജന്‍, എ.വി അജയകുമാര്‍, കെ.വി സുരേന്ദ്രന്‍, പി.പി മനോജ്കുമാര്‍, കെ.കെ സംസാരിച്ചു. തുടര്‍ന്ന് ശാസ്ത്ര ഗവേഷണവും സമൂഹവും എന്ന വിഷയത്തില്‍ സര്‍സയ്യിദ് കോളജ് അസിസ്റ്റന്റ് പ്രൊഫ സര്‍ ഡോ. പി ശ്രീജ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."