'സത്യത്തിന്റെ ജയം'- ബാബരി മസ്ജിദ് തകര്‍ത്ത വിധിയില്‍ ബി.ജെ.പി നേതാക്കള്‍
ന്യൂഡല്‍ഹി: സത്യത്തിന്റെ വിജയമാണ് ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രത്യേക സി.ബി.ഐ കോടതി വിധിയെന്ന് ബി.ജെ.പി നേതാക്കള്‍.
'വിധിയെ ഹൃദയ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു. രാമജന്മഭൂമി പ്രസ്ഥാനത്തോടുള്ള എന്റെയും പാര്‍ട്ടിയുടേയും വിശ്വാസവും ആത്മാര്‍ത്ഥതയും നീതീകരിക്കുന്നതാണ് വിധി'- ബി.ജെ.പി മുതിര്‍ന്ന നേതാവും കേസിലെ പ്രധാന പ്രതികളിലൊരാളുമായിരുന്ന എല്‍.കെ അദ്വാനി പറഞ്ഞു.
ജനങ്ങള്‍ക്കു മുന്നില്‍ യാഥാര്‍ത്ഥ്യം കൊണ്ടുവരികയായിരുന്നു ഞങ്ങള്‍. അത് ജനങ്ങളുടെ മുന്നേറ്റമായിരുന്നു. ഈ വിവാദം ഇവിടെ അവസാനിച്ചിരിക്കുന്നു. ഇനി ഞങ്ങളുടെ മുഴുവന്‍ പരിശ്രമവും രാമക്ഷേത്ര നിര്‍മാണത്തിനായിരിക്കും- മരളീ മനോഹര്‍ ജോഷി പ്രതികരിച്ചു. വൈകിയാണെങ്കിലും നീതിയുടെ വിജയമാണിതെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം. അന്നു നടന്ന എല്ലാ സംഭവത്തിനു താന്‍ സാക്ഷിയായിരുന്നുവെന്നും നടന്നതെല്ലാം തികച്ചും യാദൃശ്ചികമായിരുന്നുവെന്നും ആസൂത്രിതമായിരുന്നില്ലെന്നും സുശീല്‍ മോദി ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."