ഗര്‍ഭസ്ഥ ശിശുക്കളുടെ മരണം മെഡിക്കല്‍ കോളജ് അധികൃതരെ സസ്‌പെന്റ് ചെയ്‌തേക്കും
മഞ്ചേരി: പ്രസവ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് സുപ്രഭാതം ലേഖകന്‍ എന്‍.സി ഷെരീഫ്-സഹല ദമ്പതികളുടെ ഇരട്ടഗര്‍ഭസ്ഥ ശിശുക്കള്‍ മരണപ്പെട്ട സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് പ്രസിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട് എന്നിവരെ സസ്‌പെന്റ് ചെയ്‌തേക്കും.
സംഭവത്തില്‍ ഇരുവര്‍ക്കും മലപ്പുറം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. 24 മണിക്കൂറിനകം കാരണം ബോധിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്.
പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് ചികിത്സതേടി അലയേണ്ടിവന്ന സംഭവം ഗൗരവമായാണ് മലപ്പുറം ജില്ലാ ഭരണകൂടം കാണുന്നത്. ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്നു മാത്രമല്ല മറ്റു ആശുപത്രികളിലേക്കു റഫര്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലന്ന വിമര്‍ശനം തന്നെയാണ് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലും ഉയര്‍ന്നത്.
വിഷയത്തില്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ വിവിധ ആശുപത്രികള്‍ സ്വീകരിച്ച നടപടി കൊവിഡ് പ്രോട്ടോകോള്‍ ലംഘനമാണെന്നും അഭിപ്രായമുയര്‍ന്നു.
അതേസമയം സംഭവത്തില്‍ മുഖംരക്ഷിക്കാനായി വീഴ്ച മറച്ചുവയ്ക്കുന്നതിനുള്ള തിടക്കുമാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ നടത്തുന്നത്. അതിന്റെ ഭാഗമായാണ് ഡി.എം.ഒയുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ച സംഘം മെഡിക്കല്‍ കോളജ് അധികൃതരേയും വെള്ളപൂശിയുള്ള പ്രാഥമിക അന്വേഷ റിപ്പോര്‍ട്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."