HOME
DETAILS

ഇല്ലത്ത്താഴെ അക്രമം 15 പേര്‍ കസ്റ്റഡിയില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ

  
backup
May 06 2017 | 23:05 PM

%e0%b4%87%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b4%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-15-%e0%b4%aa%e0%b5%87%e0%b4%b0



തലശ്ശേരി: ഇല്ലത്ത്താഴെ, കൊമ്മല്‍വയല്‍ പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാത്രി മുതലുണ്ടായ അക്രമ സംഭവങ്ങളില്‍ ഏഴ് വീടുകളും ഒന്‍പതു വാഹനങ്ങളും ആക്രമിച്ചു. സംഭവങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം-ബി.ജെപി പ്രവര്‍ത്തകരായ 15 പേരെ ന്യൂമാഹി പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി.
തലശ്ശേരി നഗരസഭയുടെ 150ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വാര്‍ഡ്തല പരിപാടികള്‍ നടക്കുന്നതിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം വിളംബരം ജാഥ കടന്നുപോകുന്നതിനിടെ വയലില്‍ ഫുട്‌ബോള്‍ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരെ വിളംബര ജാഥയിലുള്ള സി.പി.എം പ്രവര്‍ത്തകര്‍ ഉടുമുണ്ട് പൊക്കി കാണിച്ചെന്നാരോപിച്ചാണ് സംഘര്‍ഷത്തിന്റെ തുടക്കം.
ജാഥയുടെ പിന്‍നിരയിലുള്ളവരാണ് പ്രശ്‌നമുണ്ടാക്കിയതെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയും സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. ഇതിനിടെ മര്‍ദനമേറ്റ ബി.ജെ.പി പ്രവര്‍ത്തകരായ സനല്‍, വിഷ്ണു എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിന് പിന്നാലെയാണ് ഇരു വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകളും വാഹനങ്ങളും ആക്രമിക്കപ്പെട്ടത്. സി.പി.എം കൊമ്മല്‍വയല്‍ ബ്രാഞ്ച് സെക്രട്ടറി രാജീവ് കുമാര്‍, സി.പി.എം പ്രവര്‍ത്തകരായ പുന്നോല്‍ സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ റിക്‌സി നിവാസില്‍ രവീന്ദ്രന്‍, നങ്ങാറത്ത്പീടികയിലെ ചാലി ജയന്‍, കാര്‍ത്ത്യായനി, സദാനന്ദന്‍ എന്നിവരുടെയും ബി.ജെ.പി പ്രവര്‍ത്തകരായ ശ്രീവത്സത്തില്‍ രാജന്‍, സായിഷ് എന്നിവരുടെ വീടുകള്‍ക്കു നേരെയുമാണ് അക്രമമുണ്ടായത്.
സി.പി.എം പ്രവര്‍ത്തകന്‍ രവീന്ദ്രന്റെ വീട് ആക്രമണത്തിനിടെ രവീന്ദ്രന്റെ മകള്‍ നിതക്ക് തലയ്ക്ക് പരുക്കേറ്റു. നിതയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടന്ന വീടുകളില്‍ നിര്‍ത്തിയിട്ട കാറുകളും ബൈക്കുകളും തകര്‍ക്കപ്പെട്ടു. അക്രമം നടന്ന വീടുകള്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ, സി.പി.എം തലശ്ശേരി ഏരിയാ സെക്രട്ടറി എം.സി പവിത്രന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് എന്നിവര്‍ സന്ദര്‍ശിച്ചു. സംഘര്‍ഷാവസ്ഥയിലായ പ്രദേശത്ത് കനത്ത പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 26 പേരെ; ഗസ്സയില്‍ ഇസ്‌റാഈല്‍ നരാധമര്‍ ഇല്ലാതാക്കിയത് 41,182 മനുഷ്യരെ

International
  •  3 months ago
No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago